സർവകലാശാലകളിലെ സെനറ്റിലും സിൻഡിക്കറ്റിലും രാഷ്ട്രീയ നിയമനങ്ങൾ ഉപേക്ഷിക്കാൻ സർക്കാർ തയാറെടുക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി ദേവെഗൗഡ.

ബെംഗളൂരു : സർവകലാശാലകളിലെ സെനറ്റിലും സിൻഡിക്കറ്റിലും രാഷ്ട്രീയ നിയമനങ്ങൾ ഉപേക്ഷിക്കാൻ സർക്കാർ തയാറെടുക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി ദേവെഗൗഡ. സെനറ്റിലും സിൻഡിക്കറ്റിലും അംഗങ്ങളാകുന്നവർ വിദ്യാഭ്യാസ വിചക്ഷണരായിരിക്കണം. യോഗ്യതയുള്ളവരാകണം ആ സ്ഥാനം അലങ്കരിക്കുന്നവർ.

അതേസമയം വിദ്യാഭ്യാസ മേഖലയെ കുറിച്ച് അവഗാഹമുള്ള രാഷ്ട്രീയക്കാരെ പരിഗണിക്കുന്ന സാഹചര്യവുമുണ്ടാകും. ഈ പദവികളിൽ തീർത്തും രാഷ്ട്രീയ നിയമനം നടത്തുന്നതിനെയാണു സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തു സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും നടത്തിയ നാമനിർദേശങ്ങൾ പിൻവലിക്കാൻ കുമാരസ്വാമി സർക്കാർ തീരുമാനിച്ചിരുന്നു. ഇതെ തുടർന്ന്, നിർദേശിക്കപ്പെട്ടവരെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു സിദ്ധരാമയ്യ കുമാരസ്വാമിക്കു കത്തയച്ചിരുന്നു. 2013ൽ സിദ്ധരാമയ്യ അധികാരത്തിലേറിയപ്പോൾ മുൻ സർക്കാരിന്റെ നിയമനം റദ്ദാക്കിയിരുന്നതായി മന്ത്രി ജി.ടി. ദേവെഗൗഡ പറഞ്ഞു. അന്നു നിയമനം നടന്നിട്ട് ആറുമാസമേ ആയിരുന്നുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts