കേരള-കര്‍ണാടക ആര്‍ ടി സികളുടെ ഓണം സ്പെഷ്യല്‍ ടിക്കറ്റ്‌ ബൂക്കിങ്ങുകള്‍ ആരംഭിച്ചു.

ബെംഗളൂരു : ഓണം യാത്രയ്ക്കു കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നുള്ള പതിവു സർവീസുകളിലെ സീറ്റുകൾ തീർന്നതോടെ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. കൂടുതൽ തിരക്കുള്ള ഓഗസ്റ്റ് 23നും 24നുമാണ് ഏഴുവീതം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്. മലബാർമേഖലയിലേക്കുള്ള പകൽബസുകളിൽ മാത്രമാണ് ഇനി സീറ്റുകൾ അവശേഷിക്കുന്നത്. 17 മുതൽ 26 വരെ ദിവസേന ഏഴുവീതം സ്പെഷലുകളാണു കേരള ആർടിസി ബെംഗളൂരുവിൽനിന്നു നടത്തുന്നത്.

മറ്റുള്ള ദിവസങ്ങളിൽ പതിവു സർവീസുകളിൽ സീറ്റുകൾ ബാക്കിയുള്ളതിനാൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് 25ന് ആണു തിരുവോണം. ഇതിനു പുറമേ ബലിപെരുന്നാൾ (ഓഗസ്റ്റ് 22), ശ്രീനാരായണ ഗുരുജയന്തി (ഓഗസ്റ്റ് 27), അയ്യങ്കാളി ജയന്തി (ഓഗസ്റ്റ് 28) തുടങ്ങി ഒട്ടേറെ അവധികൾ അടുത്തടുത്തു വരുന്നതിനാൽ ഈ സമയത്തു കേരളത്തിലേക്കു വൻ തിരക്കാണു പ്രതീക്ഷിക്കുന്നത്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

കർണാടക ആർടിസി ഓണം സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. 17 മുതൽ 24 വരെ പതിനെട്ട് ഓണം സ്പെഷൽ ബസുകളാണു ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിൽനിന്നു സർവീസ് നടത്തുക, തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എസി വോൾവോ മൾട്ടി ആക്സിൽ ബസും കുമളിയിലേക്കു രാജഹംസ ബസുമാണു സർവീസ് നടത്തുക. വെബ്സൈറ്റ്: www.ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts