റെംഡിസിവർ കുത്തിവയ്ക്കാൻ രോഗിയിൽ നിന്ന് വൻ തുക ആവശ്യപ്പെട്ട ആശുപത്രിക്കെതിരെ കേസെടുത്തു.

ബെംഗളൂരു: വെസ്റ്റ് ബെംഗളൂരുവിലെ ഒരു ആശുപത്രി റെംദെസിവിർ  കുത്തിവയ്പ്പ് നടത്താൻ ഒരു രോഗിയിൽനിന്ന് 15,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം. ഇതേ തുടർന്ന് പ്രശാന്ത് നഗറിലെ ഭാരതി ആശുപത്രിക്കെതിരെ വിജയനഗർ പോലീസ് കേസ് എടുത്തിട്ടുണ്ട്. ബി.ബി.എം.പിയിലെ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഡോക്ടർ രാജേന്ദ്രയുടെ പരാതി പ്രകാരം ജെ പി നഗറിൽ നിന്നുള്ള 64 കാരിയെ മെയ് എട്ടിന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാർ റെംദെസിവിറിന് ആവശ്യപ്പെട്ട 15,000 രൂപ നൽകാൻ കഴിയാത്തതിനാൽ ഡ്രഗ് ഇൻസ്പെക്ടർ ഹരീഷിനെ രോഗിയുടെ ബന്ധുക്കൾ സമീപിച്ചു.…

Read More

റെംഡിസിവിർ കരിഞ്ചന്ത തടയാൻ കിടിലൻ സംവിധാനം; ലഭ്യത പരിശോധിക്കാനും സംവിധാനം.

ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ ഏറ്റവും കൂടുതൽ ആവശ്യകത സൃഷ്ട്ടിച്ച ആന്റി വൈറൽ മരുന്നായ റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും ലഘൂകരിക്കുന്നത് ലക്ഷ്യമിട്ട് കർണാടക സർക്കാർ ഞായറാഴ്ച ഒരു എസ് എം എസ് അധിഷ്ഠിത റെംദെസിവിർ അലോക്കേഷൻ വിവര സംവിധാനവും ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. പുതിയ സംവിധാനം റെംദേസിവിറിന്റെ അലോക്കേഷനിൽ സുതാര്യത കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. “എസ്‌ ആർ‌ എഫ് ഐഡി അനുസരിച്ച്  റെംദെസിവിർ അനുവദിച്ചിട്ടുണ്ടെങ്കിൽ, ആശുപത്രി അത് രോഗിക്ക് നൽകിയിട്ടില്ലെങ്കിൽ, ഈ വിവരം  അതേ ലിങ്കിൽ തന്നെ സർക്കാരിനെ അറിയിക്കുന്നതിന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും തടയുന്നതിന് ഇത് സർക്കാരിനെ…

Read More

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 4.25 ലക്ഷം ഡോസ് റെംഡിസിവർ കൂടി.

ബെംഗളൂരു: സംസ്ഥാനത്തിന് 4.25 ലക്ഷം റെംദേസിവർ ഡോസുകൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഒരാഴ്ച കാലയളവിലെ ചികിത്സക്ക് ഇത് മതിയെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. സി എൻ അശ്വത് നാരായണൻ പറഞ്ഞു. “കേന്ദ്രം 4.25 ലക്ഷം ഡോസ്  റെംദേസിവർ സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടുണ്ട്, മെയ് 23 വരേക്ക് ഇത് മതിയാകും,”എന്ന് ഉപമുഖ്യമന്ത്രി  പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ ഇത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റെംദേസിവർ വിഹിതം നൽകിയതിൽ കേന്ദ്ര സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Read More

ഓക്സിജൻ, റെംഡെസിവിർ വിതരണത്തിനായി നഗരത്തിൽ വാർറൂം.

ബെംഗളൂരു: നഗരത്തിലെ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജനും റെംഡെസിവിറും വിതരണം ചെയ്യുന്നതിനായി കർണാടക സർക്കാർ ബുധനാഴ്ച ബെംഗളൂരുവിൽ ഒരു കോവിഡ് വാർ റൂം പ്രവർത്തിപ്പിക്കാൻ തുടങ്ങി. “ഓക്സിജന്റെ സമയബന്ധിതവും മതിയായതുമായ വിതരണം ഉറപ്പുവരുത്തുന്നതിനായി 3 ഷിഫ്റ്റുകളിലായി 24/7 പ്രവർത്തിക്കുന്ന വാർ റൂം സ്ഥാപിച്ചു,” എന്ന് ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. ചാമരാജനഗര ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഓക്സിജൻ വിതരണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടും അദ്ദേഹം സംസാരിച്ചു. ചാമരാജനഗര ജില്ലാ ആശുപത്രിയിൽ ആറ് കിലോ ലിറ്റർ ശേഷിയുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട് എന്നും  ഇത് ഉടൻ തന്നെ പ്രവർത്തനക്ഷമമാകും എന്നും മന്ത്രി പറഞ്ഞു.

Read More
Click Here to Follow Us