റെംഡിസിവിർ കരിഞ്ചന്ത തടയാൻ കിടിലൻ സംവിധാനം; ലഭ്യത പരിശോധിക്കാനും സംവിധാനം.

ബെംഗളൂരു: കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ ഏറ്റവും കൂടുതൽ ആവശ്യകത സൃഷ്ട്ടിച്ച ആന്റി വൈറൽ മരുന്നായ റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും ലഘൂകരിക്കുന്നത് ലക്ഷ്യമിട്ട് കർണാടക സർക്കാർ ഞായറാഴ്ച ഒരു എസ് എം എസ് അധിഷ്ഠിത റെംദെസിവിർ അലോക്കേഷൻ വിവര സംവിധാനവും ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

പുതിയ സംവിധാനം റെംദേസിവിറിന്റെ അലോക്കേഷനിൽ സുതാര്യത കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.

എസ്‌ ആർ‌ എഫ് ഐഡി അനുസരിച്ച്  റെംദെസിവിർ അനുവദിച്ചിട്ടുണ്ടെങ്കിൽ, ആശുപത്രി അത് രോഗിക്ക് നൽകിയിട്ടില്ലെങ്കിൽ, ഈ വിവരം  അതേ ലിങ്കിൽ തന്നെ സർക്കാരിനെ അറിയിക്കുന്നതിന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. റെംദെസിവിറിന്റെ ദുരുപയോഗവും കരിഞ്ചന്തയിലുള്ള വില്പനയും തടയുന്നതിന് ഇത് സർക്കാരിനെ സഹായിക്കും“, എന്ന് അദ്ദേഹം ഒരു ട്വീറ്റിൽ വിശദീകരിച്ചു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

മരുന്നിൻ്റെ ലഭ്യത പരിശോധിക്കാനുള്ള ലിങ്ക്

https://www.covidwar.karnataka.gov.in/service2

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts