കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ചിത്രങ്ങൾ അടങ്ങിയ മൊബൈൽ നഷ്ടപ്പെട്ടു;പ്രതീക്ഷയോടെ കാത്തിരിപ്പുമായി ഒരു കുരുന്ന്.

ബെംഗളൂരു: നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഹൃതീക്ഷയുടെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചത്, തൻ്റെ അമ്മയുടെ ഓർമ്മകൾ നിറയുന്ന ചിത്രങ്ങളും വീഡിയോകളും കാണാനുള്ള ആഗ്രഹത്താൽ കുശാൽ നഗർ പോലീസിന് പരാതി നൽകിയിരിക്കുകയാണ് ഈ 9 വയസുകാരി.

കുശാൽ നഗർ സ്വദേശിയായ പ്രഭ കഴിഞ്ഞ 16 നാണ് മടിക്കേരയിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

മരണത്തിന് ഒരു ദിവസം മുൻപേ സ്വച്ച് ഓഫ് ആയ ഫോൺ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല. ഫോൺ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് വരികയാണെന്ന് കുടക് എം.പി.ക്ഷമ മിശ്ര അറിയിച്ചു.

പരാതിയുമായി നിൽക്കുന്ന കുട്ടിയുടെ കരളലിയിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ കൂടുതലായി പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts