ബെംഗളൂരു: സംസ്ഥാനത്തെ 190 അഭിഭാഷകരും 16 ജുഡീഷ്യൽ സ്റ്റാഫ് അംഗങ്ങളും കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചു എന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക പറഞ്ഞു.
ഇതുകൂടാതെ, 19 ജുഡീഷ്യൽ ഓഫീസർമാർക്കും 660 സ്റ്റാഫ് അംഗങ്ങൾക്കും വൈറസ് ബാധിച്ചു എന്നും അവരിൽ ഭൂരിഭാഗവുംസുഖം പ്രാപിച്ചു എന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് തടയാനുള്ള ഒരു നടപടി എന്ന നിലയിൽ, കോടതികൾ ചുരുങ്ങിയ തോതിൽ പ്രവർത്തിക്കേണ്ടി വന്നിരുന്നു. ഇത് വ്യവഹാരികൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക്, നീതിക്കായി കാത്തിരിക്കുന്ന തൊഴിലാളിവർഗത്തിനും ജയിലുകളിൽ കഴിയുന്നവർക്കും നീതി ലഭിക്കാനുള്ള ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് ഓക പറഞ്ഞു.
രണ്ടാം തരംഗത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തിലെ വർധനവ് കണക്കിലെടുത്ത് മെയ് 24 മുതൽകോടതികളുടെ പ്രവർത്തനത്തിനായി എസ് ഒ പി പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധി സമയത്ത് ‘ ഒരു സൈനികന്റെ മനോഭാവത്തോടെ’ മറ്റേതൊരു ഫ്രണ്ട്ലൈൻ വർക്കറെയും പോലെ പ്രവർത്തിക്കണമെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക അഭിഭാഷകരോട് ഞായറാഴ്ച ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.