റോഡിലെ കുഴിയിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ വെട്ടിച്ചു, പുറകെ വന്ന ലോറിയിടിച്ച് 19 കാരിയായ എം.ബി.ബി.എസ്.വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

ബെംഗളൂരു: നഗരത്തിലെ റോഡിലെ കുഴികളെക്കുറിച്ച് മാസങ്ങളായി യാത്രക്കാർ ചർച്ച ചെയ്യുന്നതാണ്, ഹൈക്കോടതി നിരവധി അന്ത്യശാസനങ്ങൾ നൽകിയെങ്കിലും അധികൃതർക്കും കുഴികൾ പൂർണമായി നികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേ സമയം കുഴികളിൽ വീണും മറ്റും അപകടത്തിൽ പെടുന്നവരുടെയും അംഗഭംഗം വരുന്നവരുടേയും എണ്ണത്തിൽ ഒരു കുറവുമില്ല.

കഴിഞ്ഞ ദിവസം റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ലോറി പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ബാംഗ്ലൂർ മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥിനി തസ്ദിഖ് ബുഷറ (19) മരിച്ചു.ലിംഗ രാജപുരം സ്വദേശിനിയാണ്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ഹെന്നൂർ മെയിൻ റോഡിൽ ലിംഗരാജപുരം പാലത്തിനുസമീപം കഴിഞ്ഞദിവസം രാവിലെയാണ് അപകടമുണ്ടായത്.

ബെംഗളൂരു കോർപ്പറേഷൻ്റെ ലോറി ഡ്രൈവർ പളനിയെ പോലീസ് അശ്രദ്ധമായ ഡ്രൈവിങ്, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

കൂടുതൽ അന്വേഷണത്തിനുശേഷം കോർപ്പറേഷൻ അധികൃതരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

വിശദമായ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു കോർപ്പറേഷൻ കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts