3 ദിവസങ്ങൾ കൊണ്ട് കർണാടക സ്വന്തമാക്കിയത് 2464 കോടിയുടെ നിക്ഷേപം;6462 തൊഴിലവസരങ്ങൾ.

ബെംഗളൂരു: 3 ദിവസത്തെ എയ്റോ ഇന്ത്യ ഷോയുടെ കൊടിയിറങ്ങിയപ്പോൾ കോളടിച്ചത് കർണാടകക്ക്.

എയ്റോ സ്പേസ് രംഗത്തെ 34 കമ്പനികളാണ് സംസ്ഥാന സർക്കാറുമായി വിവിധ പദ്ധതികൾക്കാവശ്യമായ കരാറുകളിൽ ഒപ്പുവച്ചത്.

2464 കോടിയുടെ പദ്ധതികളിൽ നിന്ന് 6462 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വ്യവസായ വകുപ്പ് അധികൃതർ അറിയിച്ചു.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

അഭ്യുദയ് ഭാരത് ഡിഫൻസ് (1000 കോടി), ഗോപാലൻ എയ്റോ സ്പെയ്സ് (438 കോടി), തെസ് ബൽ എയ്റോസ്പേസ് ,ആൽഫ ഡിഫൻസ് ടെക്നോളജി (250 കോടി വീതം) എന്നിവയാണ് കരാറിൽ ഏർപ്പെട്ട ചില കമ്പനികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts