കെങ്കേരിയിൽ വീണ്ടും പുലിയിറങ്ങി!

ബെംഗളൂരു: കെങ്കേരിക്ക് അടുത്ത് ഭീമനകുപ്പയിൽ ആണ് കഴിഞ്ഞ രാത്രി വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത്. പുലിയുടെ ദൃശ്യങ്ങൾ ഇവിടെയുള്ള നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇതിനുമുൻപ് കണ്ടെത്തി എന്ന് പറയപ്പെടുന്ന പുലിയെ കഴിഞ്ഞദിവസമാണ് അധികാരികൾ കൂട്ടിൽ ആക്കിയത്. എന്നാൽ അതിനുശേഷവും വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത് കെങ്കേരി നിവാസികളെ ആശങ്കയിലാഴ്ത്തി. നഗരത്തിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനു വേണ്ടി ഉള്ള ശ്രമം കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരികയായിരുന്നു. ഇതിനായി രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നു എങ്കിലും കഴിഞ്ഞദിവസമാണ് പുലിയെ പിടിക്കാൻ ആയത്. പാറമടകളുടെ പ്രവർത്തനവും കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്ന പാറപൊട്ടിക്കൽ സ്ഫോടനവും…

Read More

സ്കൂളുകൾ പൂർണ്ണ പ്രവർത്തനത്തിന് സജ്ജമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ബെംഗളൂരു: സ്കൂളുകളിൽ മുഴുവൻ ക്ലാസ്സുകളും സാധാരണനിലയിൽ പുനരാരംഭിക്കണം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളും പൂർണ്ണമായും സ്കൂളുകളിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി കത്തുകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്ത് – പന്ത്രണ്ട് ക്ലാസുകൾ ആദ്യം പകുതി ദിവസങ്ങളിലും പിന്നീട് മുഴുവൻ ദിവസങ്ങളിലും സ്കൂളുകളിൽ നടപ്പിലാക്കിയതിനുശേഷവും മഹാമാരി വ്യാപനം വർദ്ധിക്കാതെ ഇരിക്കുന്ന സാഹചര്യത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകൾ സ്കൂളുകളിൽ പൂർണതോതിൽ നടപ്പിലാക്കുന്നതിൽ തെറ്റില്ല എന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്. നഗരാതിർത്തിയിൽ ഉള്ളവർക്കും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ടവർക്കും ആണ് ഇപ്പോഴത്തെ സംവിധാനത്തിൽ വിദ്യാഭ്യാസം തുടരാൻ…

Read More

രണ്ടാംഘട്ട പ്രതിരോധമരുന്ന് കുത്തിവയ്പ്പ് ഇന്ന് തുടങ്ങും.

ബെംഗളൂരു: സംസ്ഥാനത്തെപ്രതിരോധ മരുന്ന് വിതരണത്തിലെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടേമുക്കാൽ ലക്ഷത്തോളം വരുന്ന സർക്കാർ സ്ഥാപനങ്ങളിലെ മുൻനിര തൊഴിലാളികളാണ് രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിൽ മരുന്ന് സ്വീകരിക്കുന്നത്. ഇവർക്കുള്ള ആദ്യ മാത്ര വിതരണം ആണ് ഫെബ്രുവരി 8 മുതൽ 10 വരെയുള്ള തീയതികളിൽ നടക്കുക. മുഴുവൻ മുൻനിര തൊഴിലാളികൾക്കും മൂന്നുദിവസംകൊണ്ട് കുത്തിവയ്പ് പൂർത്തിയാക്കാനുള്ള തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോക്ടർ അരുന്ധതി അറിയിച്ചു.

Read More

“സുഗതാഞ്ജലി”കാവ്യാലാപന മൽസരഫലം.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്റർ മദ്ധ്യ മേഖലയുടെ  “സുഗതാഞ്ജലി” കാവ്യാലാപന മത്സരം നടന്നു. മത്സരഫലം ജൂനിയർ 1. നിവേദ്യ കെ ആർ- ആമ്പൽ പഠന കേന്ദ്രം 2. അഭിനവ് കൃഷ്ണൻ. – ദേവശ്രീ പഠന കേന്ദ്രം സീനിയർ 1. നന്ദിത വിനോദ് – DRDO പഠന കേന്ദ്രം 2. ഋതദ്വയ ശശികുമാർ- ദേവശ്രീ പഠന കേന്ദ്രം. ഇന്ദിര ബാലൻ,  നീതു  കുറ്റിമാക്കൽ  എന്നിവർ  വിധികർത്താക്കളായി. മിഷൻ അധ്യക്ഷൻ കെ. ദാമോദരൻ , സെക്രട്ടറി ടോമി ആലുങ്കൽ,  നൂർ മുഹമ്മദ് സതീഷ്  തോട്ടശ്ശേരി  എന്നിവർ…

Read More

3 ദിവസങ്ങൾ കൊണ്ട് കർണാടക സ്വന്തമാക്കിയത് 2464 കോടിയുടെ നിക്ഷേപം;6462 തൊഴിലവസരങ്ങൾ.

ബെംഗളൂരു: 3 ദിവസത്തെ എയ്റോ ഇന്ത്യ ഷോയുടെ കൊടിയിറങ്ങിയപ്പോൾ കോളടിച്ചത് കർണാടകക്ക്. എയ്റോ സ്പേസ് രംഗത്തെ 34 കമ്പനികളാണ് സംസ്ഥാന സർക്കാറുമായി വിവിധ പദ്ധതികൾക്കാവശ്യമായ കരാറുകളിൽ ഒപ്പുവച്ചത്. 2464 കോടിയുടെ പദ്ധതികളിൽ നിന്ന് 6462 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വ്യവസായ വകുപ്പ് അധികൃതർ അറിയിച്ചു. അഭ്യുദയ് ഭാരത് ഡിഫൻസ് (1000 കോടി), ഗോപാലൻ എയ്റോ സ്പെയ്സ് (438 കോടി), തെസ് ബൽ എയ്റോസ്പേസ് ,ആൽഫ ഡിഫൻസ് ടെക്നോളജി (250 കോടി വീതം) എന്നിവയാണ് കരാറിൽ ഏർപ്പെട്ട ചില കമ്പനികൾ.

Read More

റോഡിലെ കുഴിയിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ വെട്ടിച്ചു, പുറകെ വന്ന ലോറിയിടിച്ച് 19 കാരിയായ എം.ബി.ബി.എസ്.വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

ബെംഗളൂരു: നഗരത്തിലെ റോഡിലെ കുഴികളെക്കുറിച്ച് മാസങ്ങളായി യാത്രക്കാർ ചർച്ച ചെയ്യുന്നതാണ്, ഹൈക്കോടതി നിരവധി അന്ത്യശാസനങ്ങൾ നൽകിയെങ്കിലും അധികൃതർക്കും കുഴികൾ പൂർണമായി നികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ സമയം കുഴികളിൽ വീണും മറ്റും അപകടത്തിൽ പെടുന്നവരുടെയും അംഗഭംഗം വരുന്നവരുടേയും എണ്ണത്തിൽ ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ലോറി പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ബാംഗ്ലൂർ മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥിനി തസ്ദിഖ് ബുഷറ (19) മരിച്ചു.ലിംഗ രാജപുരം സ്വദേശിനിയാണ്. ഹെന്നൂർ മെയിൻ റോഡിൽ ലിംഗരാജപുരം പാലത്തിനുസമീപം കഴിഞ്ഞദിവസം രാവിലെയാണ് അപകടമുണ്ടായത്.…

Read More
Click Here to Follow Us