നായയും പുളളിപ്പുലിയും പൊരിഞ്ഞ യുദ്ധം; അവസാനം ട്വിസ്റ്റ്.

ബെംഗളൂരു : പുള്ളിപ്പുലിയും നായയും ചേർന്ന് മണിക്കൂറുകൾ ഒരേ ശുചി മുറിക്കുള്ളിൽ ജീവിച്ച വാർത്ത കുറച്ച് ദിവസം മുൻപാണ് പുറത്ത് വന്നത്.

എന്നാല്‍ കർണാടകയിൽ തന്നെ  വനാതിര്‍ത്തി ഗ്രാമത്തിലെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിചിത്ര സംഭവമാണ് കെ.ആർ.പേട്ട് താലൂക്കിലെ അന്നെച്ചിക്കനഹള്ളി ഗ്രാമത്തിൽ നടന്നത്.

വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും പിന്നീട് ചത്തു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ്  പുള്ളിപ്പുലി ചത്തതെന്ന നിഗമനത്തിലാണ്  വനംവകുപ്പ് ഉദ്യോഗസ്ഥരുള്ളത്. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോയി.  ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്.

ഗ്രാമത്തിലുള്ളവര്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്ന കരുത്തനായ നായയെ ഇരയാക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമമാണ് പരാജയമടഞ്ഞത്.

കരിയ എന്ന പേരിട്ടാണ് ഈ നാട്ടുകാര്‍ വിളിച്ചിരുന്നത്. ചെറുതാണെങ്കിലും ശക്തിയുള്ള പുള്ളിപ്പുലിയാണ് നായയോട് ഏറ്റുമുട്ടി ചത്തത്.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. തണുത്ത കാലാവസ്ഥയായിരുന്നതിനാല്‍ നാട്ടുകാര്‍ വാതിലുകള്‍ അടച്ചിരുന്നതിനാല്‍ നായ കുരയ്ക്കുന്ന ശബ്ദം കേട്ടെങ്കിലും ആരും പുറത്തിറങ്ങിയിരുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

നേരം പുലര്‍ന്ന ശേഷം വയലുകളിലേക്ക് പോകാനിറങ്ങിയ ആളുകളാണ് പുള്ളിപ്പുലിയുടെ മൃതദേഹവും പരിക്കേറ്റ നായയേയും കണ്ടെത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts