തിരക്ക് കുറക്കാൻ സെൻട്രൽ സിൽക്ക് ബോർഡിൽ ബസ് സ്റ്റാൻ്റ് വരുന്നു.

ബെംഗളൂരു : സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്ക് ലോക പ്രശസ്തമാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് നിരവധി നർമ്മകഥകളും നിലവിലുണ്ട്.

ഈ കുരുക്കഴിക്കാനുള്ള ശ്രമം വർഷങ്ങളായി അധികൃതരുടെ ഭാഗത്ത് നിന്ന് തുടരുകയാണ്.

ഈ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് ബി.എം.ടി.സിയുടെ താൽക്കാലിക ബസ് സ്റ്റാൻ്റ് എന്ന ആശയം.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

പ്രധാന റോഡുകളിൽ ബസുകൾ നിർത്തിയിട്ടതുകൊണ്ട് ഉള്ള ഗതാഗതക്കുരുക്ക് കുറക്കാൻ 33 ബസുകൾ നിർത്തിയിടാൻ കഴിയുന്ന താൽക്കാലിക ബസ് സ്റ്റാൻ്റ് ഉണ്ടാക്കുകയാണ് ബി.എം.ടി.സി.

കർണാടക സ്റ്റേറ്റ് റിസർവ് പോലീസിൻ്റെ സ്ഥലത്ത് ആണ് 1.5 കോടി രൂപ ചെലവിൽ താൽക്കാലിക ഡിപ്പോ പണിയുന്നത്.

മുൻപ് പ്രഖ്യാപിച്ച പദ്ധതി പ്രകാരം സിൽക്ക് ബോർഡിൽ മെട്രോയും പാലവും വരുന്നതോടെ ഗതാഗതക്കുരുക്ക് കുറയും എന്ന് പ്രതീക്ഷക്കപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts