ഗഗൻയാനിലെ യാത്രികർക്കായി 35 തരം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറി.

ബെംഗളൂരു : ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിലെ യാത്രികർക്കായി 35 തരം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറി (ഡി.എഫ്.ആർ.എൽ.).

ഭക്ഷണവിഭവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ബിഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ.ക്ക് കൈമാറിക്കഴിഞ്ഞു.

ചിക്കൻ ബിരിയാണി, ദാൽ മക്‌നി, ഷാഹി പനീർ, ചിക്കൻ കോർമ, ഫ്യൂട്ട് ജ്യൂസുകൾ,എഗ് റോൾ, വെജ് റോൾ, ഇഡ്‌ലി, മൂങ്ഗ് ദാൽ ഹൽവ, വെജിറ്റബിൾ പുലാവ്,  തുടങ്ങിയവയാണ് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണങ്ങൾ.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ഗഗൻയാൻ വഴി മൂന്നുപേരെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് പദ്ധതി.

റഷ്യയിലെ യൂറി ഗഗാറിൻ ബഹിരാകാശസഞ്ചാര കേന്ദ്രത്തിൽ പരിശീലനത്തിലുള്ള നാല് യാത്രികർ മാർച്ചിൽ തിരിച്ചെത്തും.

ഗഗൻയാൻ ദൗത്യത്തിനായി ഇവരിൽ മൂന്നുപേരെയാണ് അന്തിമമായി തിരഞ്ഞെടുക്കുക.

ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന യാത്രികരുടെ രുചിക്ക് അനുസരിച്ചാണ് ഭക്ഷണത്തിന്റെ അന്തിമപട്ടിക തയ്യാറാക്കുക.

അണുബാധയേൽക്കാത്ത പ്രത്യേക കവറുകളിലാണ് ഭക്ഷണം പായ്ക്ക് ചെയ്യുക. ബഹിരാകാശ പേടകത്തിൽ ഇവ ചൂടാക്കി കഴിക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts