കോവിഡ് പ്രതിരോധ മരുന്നു സ്വീകരിച്ച ആശാ പ്രവർത്തകയുടെ മരണത്തില്‍ വിശദീകരണവുമായി അധികൃതര്‍.

ബെംഗളൂരു : ഫെബ്രുവരി മൂന്നാം തീയതി ബെളഗാവിയിലെ 33 കാരിയായ ആശാ പ്രവർത്തക മരണപ്പെട്ടതിൽ പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വക്താക്കൾ അറിയിച്ചു.

ജനുവരി 22ന് ഇവർ പ്രതിരോധമരുന്ന് സ്വീകരിച്ചിരുന്നു. ജനുവരി 30 ന് തലവേദനയും ഛർദ്ദിയും ആയി ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി മൂന്നാം തീയതി മരണപ്പെടുകയായിരുന്നു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

തലയ്ക്കുള്ളിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

മരണകാരണമായ അസുഖത്തിനു പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്ന് പ്രതിരോധമരുന്ന് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ രജനി അറിയിച്ചു.

സംസ്ഥാനത്തിനകത്ത് പ്രതിരോധമരുന്ന് സ്വീകരിച്ചതിന് ശേഷമുണ്ടായ മൂന്നാമത്തെ മരണമാണ് ഇത്.മുന്‍പ് രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്ന് സ്വീകരിച്ചതിനു ശേഷം മരണപ്പെട്ടിരുന്നു,എന്നാല്‍ അവരുടെ മരണത്തിന് പ്രതിരോധ മരുന്നുമായി ഒരു ബന്ധവും ഇല്ലെന്നു ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts