പൊതുസ്ഥലങ്ങളിൽ മുഖാവരണമല്ല, സാമൂഹിക അകലമില്ല; ഇതുവരെ ബി.ബി.എം.പി.പിഴയിനത്തിൽ ഈടാക്കിയത് കോടികൾ !

ബെംഗളൂരു: നല്ല ആരോഗ്യം എല്ലാവരുടേയും ആവശ്യമാണ് എന്നാൽ അത് നിലനിർത്താൻ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ നല്ലൊരു ശതമാനവും തയ്യാറില്ല, തുടർന്ന് അധികാരികൾക്ക് ശിക്ഷണ നടപടികൾ ഈടാക്കുകയല്ലാതെ മറ്റു വഴികളുമില്ല.

പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും കഴിഞ്ഞ മൂന്നുമാസത്തിനിടെ ബെംഗളൂരു നഗരസഭ (ബി.ബി.എം.പി.) പിഴ ഈടാാക്കിയത് മൂന്നു കോടി രൂപ.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനെ ബി.ബി.എം.പി. അറിയിച്ചതാണ് ഇക്കാര്യം.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

ബി.ബി.എം.പി.ക്കെതിരായ പൊതുതാത്പര്യഹർജിയിൽ വാദംകേൾക്കുകയായിരുന്നു കോടതി.

മാസ്ക് ധരിക്കാത്ത ഒന്നേകാൽ ലക്ഷംപേരിൽനിന്ന് 2.65 കോടി രൂപ ഈടാക്കി. ബാക്കിത്തുക സാമൂഹിക അകലം പാലിക്കാത്തവരിൽനിന്ന് ഈടാക്കിയതാണ്. ജൂൺ ഒമ്പതിനും ഒക്ടോബർ ആറിനുമിടയ്ക്കുള്ള കാലയളവിലാണ് ഇത്രയും തുക നേടിയത്. കോവിഡുമായി ബന്ധപ്പെട്ടുള്ള മറ്റു നിയമങ്ങൾ ലംഘിച്ചതിന് 170 സ്ഥാപനങ്ങൾ പൂട്ടിച്ചതായും ബി.ബി.എം.പി. കോടതിയെ അറിയിച്ചു.

പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുക കഴിഞ്ഞദിവസം സർക്കാർ വെട്ടിക്കുറച്ചിരുന്നു.

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

ഗ്രാമീണമേഖലയിൽ 100 രൂപയായും നഗരങ്ങളിൽ 250 രൂപയായുമാണ് കുറച്ചത്. പോലീസിന്റെ സഹായത്തോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.ബി.എം.പി. മാർഷലുകൾ മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കിവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts