നഗരത്തിലെ ആദ്യത്തെ പിങ്ക് പോലീസ് ഔട്ട് പോസ്റ്റ് ജയനഗറിൽ പ്രവർത്തനം തുടങ്ങി.

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ പൊലീസ് പിങ്ക് ഔട്ട്പോസ്റ്റ് ജയനഗറിൽ പ്രവർത്തനമാരംഭിച്ചു. ജയനഗർ തേഡ് ബ്ലോക്കിലെ എൻഎംകെആർവി വനിതാ കോളജിന് സമീപത്തും ബസവനഗുഡിയിലെ ബിഎംഎസ് വനിതാ കോളജിന് സമീപത്തുമാണ് ഔട്ട്പോസ്റ്റ് ആരംഭിച്ചത്. വനിതാ പോലീസുകാരെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

വിദ്യാർഥിനികൾക്ക് നേരിട്ടെത്തി പരാതി നൽകാൻ സാധിക്കും. ഔട്ട്പോസ്റ്റിന് സമീപത്ത് സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കുന്നത്. മഹാറാണി ഗവ.കോളജ്, വസന്തനഗർ മൗണ്ട് കാർമൽ കോളജ്, കോറമംഗല ജ്യോതി നിവാസ് കോളജ് എന്നിവിടങ്ങളിലും ഒരു മാസത്തിനുള്ളിൽ പിങ്ക് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts