തുമകുരു ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കങ്കണയ്ക്കെതിരെ കേസ്‌

ബെംഗളൂരു: തുമകുരു ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കങ്കണയ്ക്കെതിരെ കേസ്‌. രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചു കൊണ്ട് നടി കങ്കണ റണൗത്ത് നടത്തിയ ട്വീറ്റില്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് തുമകുരു ജില്ലാ കോടതിയാണ് കങ്കണയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ടത്.

അഭിഭാഷകനായ എല്‍. രമേഷ് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളുമായി ഉപമിച്ച ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് പരാതി.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്. ‘, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

കാര്‍ഷിക നിയമത്തിനെതിരെ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ പ്രതിഷേധിക്കുമ്പോഴാണ് ഇത്തരത്തിലൊരു പരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
[masterslider id="10"]

Related posts

Click Here to Follow Us