ബെംഗളൂരു: കേന്ദ്രസർക്കാർ അന്തർസംസ്ഥാന യാത്രാ നിയന്ത്രണങ്ങൾ എടുത്തു കളെഞ്ഞെങ്കിലും കേരള കർണാടക ബോർഡറിൽ ഉള്ള തലപ്പാടിയിൽ ഇപ്പോളും യാത്രക്കാർക്ക് ദുരിതം.
മംഗളൂരു കാസർകോട് റൂട്ടിൽ ഇരുവശത്തെക്കുമുള്ള ബസ്സ് സർവീസുകൾ നിർത്തിയതിനാൽ നൂറുകണക്കിന് മലയാളികളാണ് ദിവസേന കാൽനടയായി തലപ്പാടി ബോർഡർ കടക്കുന്നത്.
ഇരുസംസ്ഥാനങ്ങളിലെയും കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും നിലവിൽ തലപ്പാടിവരെ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ.
ഇരുവശത്തെക്കുമുള്ള യാത്രക്കാർ തലപ്പാടിയിലിറങ്ങി കാൽനടയായി അതിർത്തി കടന്നിട്ട് വേണം അവിടെ നിന്ന് അടുത്ത ബസ്സിൽ യാത്ര തുടരാൻ. ഇരുസംസ്ഥാനവും കോവിഡ് വ്യാപനം ഭയന്നാണ് ഇവിടെ അതിർത്തി കടന്ന് സർവ്വീസ് നടത്താത്തത്.
പക്ഷെ ഇരുവശത്തേക്കും ബസ്സുകൾ മാത്രം ഓടിക്കാതിരിക്കുന്നതിലൂടെ എങ്ങിനെയാണ് രോഗവ്യാപനം തടയാൻ കഴിയുക എന്ന് പരിഹാസ്യമായി യാത്രക്കാരും ചോദിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി ആളുകൾക്ക് പോയിവരുന്നതിൽ തടസ്സവുമില്ല.
മംഗളൂരു കാസർകോട് റൂട്ടിൽ കർണാടക ആർ.ടി.സി.ക്കും കേരള ആർ.ടി.സി.ക്കും സർവിസ് നടത്താനുള്ള പെർമിറ്റ് ഉണ്ട്. എന്നിട്ടും സർവീസ് നടത്താൻ തയ്യാറാവാത്തത് ദുരിതത്തിലാക്കുന്നത് എല്ലാ ദിവസവും ജോലിക്കായും, പടനത്തിനായും, ചികിത്സയ്ക്കും മറ്റുമായി മംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് മലയാളികളെയാണ്.
അധികൃതരുടെ ഈ നിലപാടിനെതിരെ വ്യാപകമായി രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.