20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വളർത്തുനായയെ രക്ഷിച്ച് ഉടമ!

ബെംഗളൂരു: 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വളർത്തുനായയെ രക്ഷിച്ച് ഉടമ!

നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ തുടങ്ങുകയായിരുന്നു പാമ്പ്. കരച്ചിൽ കേട്ട് ഓടിയെത്തിയ ഉടമ സുഹൃത്തിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെയാണ് നായയെ രക്ഷിച്ചത്.

ഫാം ഹൗസിൽ നിന്നും രാവിലെ വളർത്തു നായയുടെ കരച്ചിൽ കേട്ടാണ് രവി ഷെട്ടി ബിൻഡൂർ ഓടിയെത്തിയത്.

  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.

20 അടിയോളം നീളമുള്ള കൂറ്റൻ പാമ്പ് നായയെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശ്രമിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. സുഹൃത്തായ രാജീവ ഗൗഡയുടെ സഹായം തേടിയ രവി ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.

ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിന്റെ പിടിയിൽ നിന്നും നായയെ രക്ഷിക്കാനായത്. ഉടുപ്പി ജില്ലയിലുള്ള ഗോലിഹേൽ എന്ന സ്ഥലത്താണ് സംഭവം.

വനം വകുപ്പ് അധികൃതർ പാമ്പിനെ ഇവിടെ നിന്നും നീക്കം ചെയ്തു. അമ്പത് കിലോയോളം തൂക്കമുണ്ടായിരുന്ന പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്
[masterslider id="10"]

Related posts