കോവിഡ് വ്യാപനം;ശക്തമായി ഇടപെട്ട് ഹൈക്കോടതി.

ബെംഗളൂരു: നഗരത്തിലെ കോവിഡ് കേസുകൾ കണക്കിലെടുക്കുമ്പോൾ ഡൽഹിക്കു ശേഷം രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ കോ വിഡ് വ്യാപന പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ മാത്രം 19,500 കേസുകൾ മാസ്ക് ധരിക്കാത്തതിൻ്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി നീരീക്ഷിച്ചു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

കർണാടകത്തിൽ ദിവസേന 9000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.

മാസ്ക് ധാരണത്തിലും സാമൂഹിക അകലം പാലിക്കുന്നതിലും അശ്രദ്ധ കാണിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിഐപി മാർ കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

വിധാൻ സൗധയ്ക്കു സമീപത്തുപോലും മാസ്കില്ലാതെ നിരവധി പേർ സഞ്ചരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നീ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരിപൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts