സ്‌കൂളുകൾ 21-ന് തുറക്കും; റെഗുലർ ക്ലാസ് ഉണ്ടാകില്ല

ബെംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളും പി.യു. കോളേജുകളും ഈ മാസം 21-ന് തുറക്കുമെങ്കിലും റെഗുലർ ക്ലാസുകൾ ആരംഭിക്കില്ലെന്ന് പ്രാഥമികവിദ്യാഭ്യാസമന്ത്രി സുരേഷ് കുമാർ അറിയിച്ചു.

മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് പാഠഭാഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ സ്‌കൂളിലേക്കു പോകാം.

21 മുതൽ വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കാൻ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിൽ ഉണ്ടായിരിക്കുമെങ്കിലും റെഗുലർ ക്ലാസ് പോലെയായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കളുടെ അനുമതിയോടെ വേണം വിദ്യാർഥികൾ സ്‌കൂളിലേക്കു പോകാൻ.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

കോവിഡ് വ്യാപനത്തിനിടെ സ്‌കൂൾ തുറക്കുന്നതിനെതിരേ ഒട്ടേറെ രക്ഷിതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു. അതിനാലാണ് രക്ഷിതാക്കളുടെ സമ്മതത്തോടെയേ വിദ്യാർഥികൾ സ്‌കൂളിൽ പോകാവൂ എന്ന് മന്ത്രി വ്യക്തമാക്കിയത്.

ഒന്നിനും 12-നുമിടയിലുള്ള വിദ്യാർഥികളുടെ പ്രവേശനനടപടികൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts