സർവ്വീസുകൾ വിപുലീകരിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: കോവിഡാനന്തരം കുടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ നടത്താൻ കർണാടക ആർ.ടി.സി.

ഗതാഗത വകുപ്പിൻ്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ ടി സി നിർത്തിവച്ചിരുന്ന ബസ് സർവ്വീസുകൾ പുന:രാരംഭിക്കാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.

പ്രത്യേകം ഓണം സർവ്വീസുകൾ ഒരു മാസത്തേക്കു കൂടി തുടരാനാണ് തീരുമാനം.കേരളത്തിൻ്റെ അനുമതി കിട്ടുന്ന തോടെ സ്ഥിരം സർവ്വീസുകൾ പുന:സ്ഥാപിക്കുമെന്ന് കർണാടക ആർ ടി സി അറിയിച്ചിട്ടുണ്ട്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

അതിതീവ്ര കോവിഡ് ബാധിത മേഖല ആയതിനാൽ മഹാരാഷ്ട്രയിലേക്കുള്ള സർവ്വീസ് പുന:സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു കർണാടക ആർ ടി സി.എന്നാൽ കൂടുതൽ ഇളവുകൾ വന്നതോടെ ആറു മാസമായി നിർത്തിവച്ചിരുന്ന മഹാരാഷ്ട്രയിലേക്കുള്ള ദീർഘദൂര ബസ് സർവ്വീസുകൾ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോടെ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും.

ബെംഗളൂരു, മംഗളുരു, ദാവണ ഗരെ എന്നിവിടങ്ങളിൽ നിന്ന് തിരക്കനുസരിച്ച് സർവ്വീസുകൾ ക്രമീകരിക്കും.ഗോവ ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ചിരുന്നു. തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകളും അധികം വൈകാതെ പുന:രാരംഭിക്കുമെന്ന് കർണാടക ആർ ടി സി വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts