മുൻ റിയാലിറ്റി ഷോ താരം ലഹരി വസ്തുക്കളുമായി പോലീസിൻ്റെ പിടിയിൽ.

ബെംഗളൂരു : റിയാലിറ്റി ഷോ താരവും നൃത്തസംവിധായകനും സുഹൃത്തും മംഗളൂരുവിൽ പിടിയിലായി.

കിഷോര്‍ അമന്‍ ഷെട്ടി(30), സുഹൃത്ത് അഖീല്‍ നൗഷീല്‍(28) എന്നിവരാണ് മയക്ക് മരുന്നുമായി മംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്.

ഇവരില്‍നിന്ന് ഒരുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ. ലഹരിമരുന്നുകളും പിടിച്ചെടുത്തു.

ഉപയോഗിച്ചിരുന്ന ഇരുവരും വില്‍പന നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

മുംബൈയില്‍നിന്നാണ് ഇവര്‍ എത്തിച്ചിരുന്നത്. ബോളിവുഡിലെ ലഹരിമരുന്ന് സംഘവുമായി പ്രതികള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ വികാഷ് കുമാര്‍ വികാഷ് പറഞ്ഞു.

ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട കിഷോര്‍ എബിസിഡി എന്ന ഹിന്ദി സിനിമയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദുബായില്‍ സെയില്‍സ് ഓഫീസറായി ജോലിചെയ്തിരുന്ന അഖീല്‍ നൗഷീല്‍ ഒരു വര്‍ഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts