ബെംഗളുരു; ഡോക്ടർമാർ സമരത്തിൽ ,സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാൻ സർക്കാർ കഠിന ശ്രമം നടത്തുന്നതിനിടെ കോവിഡ് മുന്നണിപ്പോരാളികളായ 506 കരാർ ഡോക്ടർമാർ പ്രതിഷേധത്തിൽ.
റെഗുലർ ഡോക്ടർമാരുടേതിനു തുല്യമായി ശമ്പളം ലഭിക്കാത്തതിലും സർക്കാർ സ്ഥിരനിയമനം നൽകാത്തതിലും പ്രതിഷേധിച്ച് രാജിക്കൊരുങ്ങുകയാണ് ഡോക്ടർമാർ.
എന്നാൽ തങ്ങളുടെ തീരുമാനം വ്യക്തമാക്കി കരാർ ഡോക്ടർമാരുടെ സംഘടന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കത്തെഴുതി കഴിഞ്ഞു, കൂടാതെ ജോലിയിൽനിന്ന് ഉടനടി വിടുതൽ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
റെഗുലർ ഡോക്ടർമാരുടേതിനു തുല്യമായ വേതനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തേ നിവേദനവും നൽകിയിരുന്നു.
ബെംഗളുരുവിൽ കരാർ ഡോക്ടർമാർക്ക് സർക്കാർ 45,000 രൂപയാണ് മാസശമ്പളം നൽകുന്നത്. എന്നാൽ, ഇതേ വകുപ്പിലെ റെഗുലർ ഡോക്ടർക്ക് 80,000 രൂപയാണ് ശമ്പളം.
തുല്യശമ്പളം വേണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്.
നിലവിൽ സർക്കാർ ആശുപത്രികളിൽ 30 ശതമാനം തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ കരാർ ഡോക്ടർമാർ റെഗുലർ ഡോക്ടർമാരുടെതിനു തുല്യമായി ജോലി ചെയ്തു വരുകയാണെന്നും കത്തിൽ പറയുന്നു.
രാജിവെക്കുകയാണെങ്കിലും കോവിഡ് പോരാളികൾക്കായി സശ്രദ്ധം മുന്നിലുണ്ടാകുമെന്നും വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.