യാത്രക്കാരുടെ ദുരവസ്ഥ തീരുന്നില്ല;ഇന്നലെ ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാർ മലപ്പുറത്ത് കുടുങ്ങി;കാസർകോട്, കണ്ണൂർ, കോഴിക്കോട് പോകേണ്ട യാത്രികർക്കാണ് മലപ്പുറത്ത് പ്രതിഷേധിക്കേണ്ടി വന്നത്.

ബെംഗളൂരു : ഇന്നലെ നഗരത്തിൽ നിന്ന് യാത്ര ആരംഭിച്ച ഒരു വിഭാഗം യാത്രക്കാരുടെ ദുരവസ്ഥ ഇനിയും തുടരുന്നു.

8 മണിക്കുള്ള യാത്രക്ക് ഉച്ചക്ക് 12 മണിക്ക് പാലസ് ഗ്രൗണ്ടിൽ എത്തേണ്ടി വന്നതും മണിക്കൂറുകളോളം കാത്തിരുന്നതിന്ന് ശേഷം 10:30 യോടെ തീവണ്ടി യാത്ര തുടങ്ങിയ കാര്യം ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

സിറ്റിംഗ് ട്രെയിനിൽ യാത്ര ചെയ്ത ഇവരിൽ ചിലർ മലബാർ ഭാഗത്തേക്ക് പോകേണ്ടവരായിരുന്നു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഭാഗത്തേക്ക് പോകേണ്ടവർ തൃശ്ശൂരിൽ ഇറങ്ങുകയും അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തും എന്നായിരുന്നു അറിയിപ്പ്.

ഇതു പ്രകാരം 35 പേർ ഏഴു മണിയോടെ  തൃശൂരിൽ ഇറങ്ങി, ഇവരുമായി കെ.എസ്.ആർ.ടി.ബസ് മലപ്പുറത്തേക്ക് പുറപ്പെട്ടു.

എന്നാൽ ഈ ബസ് മലപ്പുറത്ത് യാത്ര അവസാനിപ്പിക്കുകയായിരുന്നു. മുന്നോട്ട് ഉള്ള യാത്രയേ കുറിച്ച് യാത്രക്കാർക്ക് ഒരു വിവരവും ലഭിച്ചില്ല.

ഒരു വഴിയുമില്ലാതെ 19 യാത്രക്കാർ സ്വകാര്യ വാഹനങ്ങളിൽ യാത്ര തുടർന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ബാക്കി ഉള്ളവർ മലപ്പുറത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ഇവരുമായി കെ.എസ്.ആർ.ടിസി ഒരു മണിയോടെ കോഴിക്കോട്ടേക്ക് യാത്ര തുടങ്ങിയതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts