മിഡ് ഡേ ബുള്ളറ്റിൻ:കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു.

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു.

ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 2056 ആയി.

ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് ഉച്ചവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97 ആണ്.

ചിക്കബല്ലാപുര 26, ഉഡുപ്പി 18, ദാവനഗെരെ 4, കലബുറഗി 6, തുമക്കുരു 2, യാദഗിരി 6, ഹാസന 14, മണ്ഡ്യ 15, ഉത്തര കന്നഡ 2, ദക്ഷിണ കന്നഡ 1 ,കൊടുഗു 1, ധാരവാഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ രോഗികളുടെ എണ്ണം.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

26 പേർ ഇന്ന് മാത്രം ആശുപത്രി വിട്ടു. ആകെ 634 പേർ രോഗം ഇതു വരെ ഭേദമായി ആശുപത്രി വിട്ടു.

1378 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ കഴിയുന്നു, ആകെ മരണം 42 ആയി.

ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിൻ കൂടി സർക്കാർ പുറത്തിറക്കും.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts