ഡൽഹിയിൽ നിന്ന് 975 രൂപ;ബെംഗളൂരുവിൽ നിന്ന് 1000 രൂപ;കൊള്ള നിരക്ക് ഈടാക്കി നോർക്ക;അധിക ടിക്കറ്റ് ചാർജ്ജ് തിരിച്ച് നൽകും.

ബെംഗളൂരു : ബെംഗളുരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യാൻ നോർക്ക 1000 രൂപ ഈടാക്കിയതു വിവാദമായതോ
ടെ പണം തിരികെ നൽകുമെന്നു അധികൃതർ.

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്ത ട്രെയിനിൻ്റെ സ്ലീപ്പർ ടിക്കറ്റ് നിരക്ക് 975 രൂപയായിരുന്നു.

നോൺ എസി ചെയർ കാർ കോച്ചിൽ യാത്ര ചെയ്യാൻ എസി ട്രെയിനിന്റെ നിരക്കാണ് നോർക്ക, യാത്രക്കാരിൽ നിന്ന് ഈടാക്കിയത്.

അധികമായി വാങ്ങിയ തുക യാത്രക്കാർക്കു തിരികെ നൽകുമെന്നു കാണിച്ചു നോർക്ക എല്ലാ യാത്രക്കാർക്കും എസ്എംഎസ് അയച്ചു.

ക്ലെയിം ഫോം ജൂൺ ഒന്നിന് ശേഷം നോർക്ക വെബ്സൈറ്റിൽ ലഭ്യമാകും.

അതേസമയം കർണാടകത്തിൽ നിന്നു പുറപ്പെട്ട എല്ലാ ശ്രമിക് ട്രെയിനുകളുടെയും

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ചെലവു കർണാടക സർക്കാരാണു വഹിക്കുന്നതെന്നു ബെംഗളുരു ഡിവിഷൻ ഇന്നലെ വ്യക്തമാക്കി. യാത്രക്കാരാരും ടിക്കറ്റിനായി പണം നൽകേണ്ടതില്ലെന്നും യാത്രസൗജന്യമാണെന്നും
അധികൃതർ അറിയിച്ചിരുന്നു.

അങ്ങനെയെങ്കിൽ നോർക്ക ഈടാക്കിയ തുക പൂർണമായും തിരികെ ലഭിക്കാൻ യാത്രക്കാർക്ക് അർഹതയുണ്ടാകും.

ലോക്ക് ടൗണിന് തുടങ്ങിയതിനു ശേഷം നഗരത്തിൽ നിന്നും ആദ്യത്തെ തീവണ്ടിിയാണ് ഇന്നലെ കേരളത്തിലേക്ക് പുറപ്പെട്ടത്.

1600 ഓളം മലയാളികളാണ് ഇന്നു ഇരു സംസ്ഥാനങ്ങളുടെയും പരിശ്രമം കൊണ്ട് നഗരത്തിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചത്.

ബെംഗളൂരുവിരിൽ നിന്നും പുറപ്പെട്ട ട്രെയിൻ പാലക്കാട്‌ തൃശൂർ എറണാകുളം കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്.

വൈദ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ ട്രെയിനിൽ കയറ്റിയത്.

വരും ദിവസങ്ങളിൽ ഇനിയും ട്രെയിനുകൾ അനുവദിക്കാൻ സാധ്യതയുണ്ട്. കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴി ആണ് ഈ ട്രെയിനിനു വേണ്ടി ഉള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

കേരത്തിലേക്കു തീവണ്ടി അനുവദിച്ചതോടെ കർണാടക സർക്കാരും യോജിച്ചുകൊണ്ട് ശ്രമിക്ക് ട്രെയിൻ ആയി പ്രഖ്യാപിച്ചു.

ഇന്നലെ ഉച്ചക്ക് 12 മണിയോട് കൂടി പാലസ് ഗ്രൗണ്ടിൽ സ്ക്രീനിംഗ് തുടങ്ങി.

കർണാടക സിവിൽ ഡിഫെൻസ് വോളന്റീഴ്സും ഫാദർ ജോർജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലുള്ള കൊറോണ കെയർ ബെംഗളൂരുവിലെ വോളന്റീർസും ട്രെയിൻ യാത്രക്കാർക്ക് രാത്രിയും രാവിലെയും ആവശ്യമുള്ള ഭക്ഷണങ്ങൾ നൽകി.

നോർക്കയുടെ വെബ് സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റ് ബുക്ക്‌ ചെയ്തത് നു ശേഷം covid19jagratha.kerala. nic.in എന്ന വെബ്സൈറ്റ് വഴി പാസ്സ് എടുത്താണ് എല്ലാവരും യാത്ര ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts