കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് നഗരത്തിലെ15 തടാകങ്ങള്‍ കാണാതായി!ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ബി.ബി.എം.പിയോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി.

ബെംഗളൂരു: കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് നഗരത്തില്‍ നിന്ന് അപ്രത്യക്ഷമായത് 15 തടാകങ്ങള്‍,ഈ വിഷയം വളരെയധികം ദുഖമുണ്ടാക്കുന്നതാണ് ഇതിനുത്തരം നല്‍കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോടും ബി.ബി.എം.പിയോടും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖയുടെ നേത്രുത്വത്തില്‍ ഉള്ള ഡിവിഷന്‍ ബെഞ്ച്‌ ആണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത്.2014 ഡിസംബര്‍ 1 ലെ ഹൈക്കോടതി രേഖകള്‍ പ്രകാരം ബി ബി എം പിയുടെ നിയന്ത്രണ പരിധിയില്‍ 183 തടാകങ്ങള്‍ ഉണ്ട്.എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പുതിയ കണക്കെടുപ്പ് പ്രകാരം 168 തടാകങ്ങളെ നിലവില്‍ ഉള്ളൂ.പതിനഞ്ചു തടാകങ്ങള്‍ എവിടെപ്പോയി എന്നാണ് ഹൈക്കോടതി ചോദിച്ചത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

“ഈ നിഗൂഢതക്ക് ഉത്തരം നിങ്ങള്‍ കണ്ടെത്തിയേ മതിയാവൂ,മാത്രമല്ല ഇതുവരെ തടാകങ്ങള്‍ കയ്യേറിയവരെ ഒഴിപ്പിക്കാന്‍ വേണ്ടി നിങ്ങള്‍ എടുത്ത നടപടികളും ഹൈക്കോടതിയെ അറിയിക്കുക”ഹൈക്കോടതി ബി ബി എം പി യോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts