ബെംഗളൂരു: സംസ്ഥാനത്ത് വനിതകൾക്കുവേണ്ടി വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
വനിതാദിനത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി കെ. സുധാകർ ബെംഗളൂരുവിലെ സി.വി. രാമൻനഗർ ആശുപത്രിയിൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
Inaugurated the all-women Pink Booth at CV Raman Nagar Gen Hosp. The pink booth is exclusively staffed by women including vaccinators, site supervisors and security personnel. Also released the special envelope brought by India Post on the occasion of#InternationalWomensDay. pic.twitter.com/hn15dEBXpA
— Dr Sudhakar K (@mla_sudhakar) March 8, 2021
ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക പിങ്ക് കേന്ദ്രങ്ങൾ ഒരുക്കും.
മുഴുവൻ വനിതാ ജീവനക്കാരായിരിക്കുമെന്നതാണ് ഇത്തരം വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രത്യേകത.
രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പിങ്ക് നിറത്തിൽ ഇത്തരം കേന്ദ്രങ്ങൾ അലങ്കരിക്കും.
വാക്സിനെടുക്കുന്ന ജീവനക്കാരും വാക്സിനെടുത്തശേഷം നിരീക്ഷണത്തിന് നിയോഗിക്കുന്ന ജീവനക്കാരുമുൾപ്പെടെ മുഴുവർപേരും വനിതകളായിരിക്കും.
ആവശ്യത്തിൽ വനിതാ ജീവനക്കാരുള്ള കേന്ദ്രങ്ങളിൽ മാത്രമേ പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനുള്ള അനുമതിയുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.