സൊമാറ്റൊ ഡെലിവറി ബോയ് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി യുവതി; ചോരയൊലിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ.

ബെംഗളൂരു : ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി.

മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എന്നാല്‍, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത്​ തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്ന്​ ഡെലിവറി ബോയി മൊഴി നല്‍കി.

കണ്ടന്‍റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്.

വൈകീട്ട് 3.30 ഓടെയാണ് സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് എത്തിക്കേണ്ട ഭക്ഷണം സമയം കഴിഞ്ഞിട്ടും എത്തിയില്ല.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

ഇതോടെ സൊമാറ്റോ കസ്​റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ റദ്ദ് ചെയ്യാനോ അതല്ലെങ്കില്‍ ഡെലിവറി തുക തിരിച്ചുനല്‍കാനോ

ഇതിനിടയില്‍ ഭക്ഷണവുമായി ഡെലിവറി ബോയി എത്തി. വൈകിയതിനാല്‍ ഓർഡർ വേണ്ടെന്നും കസ്​റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതില്‍ തുറന്ന് മര്‍ദിക്കുകയായിരുന്നുവെന്ന്​ ഹിതേഷ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട ഡെലിവറി ബോയിയ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചു.

പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിയുമായി സംസാരിക്കുമെന്നും സൊമാറ്റോ അധികൃതര്‍ അറിയിച്ചു.

യുവതിയുടെ പരാതിയില്‍ ഇലക്‌ട്രോണിക് സിറ്റി പൊലീസ് കേസെടുത്ത് ഡെലിവറി ബോയിയെ കസ്​റ്റഡിയിലെടുത്തു.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ഹിതേഷ തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത്​ തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി അവര്‍ക്ക്​ പരിക്കേറ്റതെന്ന്​ ഡെലിവറി ബോയി മൊഴി നല്‍കി. എന്നാല്‍, വാതില്‍ ബലമായി തുറന്ന് അകത്ത് കയറാന്‍ യുവാവ്​ ശ്രമിച്ചപ്പോഴാണ്​ താന്‍ ചെരുപ്പുകൊണ്ട് അടിക്കാന്‍ തുനിഞ്ഞതെന്നും അപ്പോള്‍ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നുവെന്നും ഹിതേഷ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts