ബെംഗളൂരു:ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന്
കെഎസ്ആർടിസി ബെംഗളുരു
റിസർവേഷൻ കൗണ്ടർ ഇൻസ്പെക്ടർ
ഇൻചാർജിന് സസ്പെൻഷൻ.
താമരശേരി യൂണിറ്റിലെ ഇൻസ്പെക്ടറും ബെംഗളൂരു
കൗണ്ടറിന്റെ ചുമതലക്കാരനുമായിരുന്ന
വി.എം. ഷാജി ജോലി സമയത്ത്
മദ്യപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇതേ തുടർന്ന്
വിജിലൻസ് നടത്തിയ
അന്വേഷണത്തിൽ കുറ്റക്കാരനെന്നു
കണ്ടെത്തി.
കഴിഞ്ഞയാഴ്ചയാണ്കെഎസ്ആർടിസി
വിജിലൻസ് എക്സിക്യൂട്ടീവ്
ഡയറക്ടർ സസ്പെൻഷൻ ഉത്തരവു
പുറപ്പെടുവിച്ചത്.
ഇൻസ്പെക്ടർ പി.പ്രതീപ് കുമാറാണ് കഴിഞ്ഞ മാസം 26ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
കെഎആർടിസി ജീവനക്കാർ മദ്യപിച്ചു ജോലി ചെയ്യുകയോ ഓഫിസ് പരിസരത്തു വരികയോ ചെയ്യരുതെന്ന ചെയർമാന്റെ ഉത്തരവ്നിലനിൽക്കെയാണ് 24 മണിക്കുർ കൗണ്ടർ ചുമതലയുള്ള
ഷാജി സമീപത്തുള്ള റൂമിൽ വച്ച്
സുഹൃത്തിനൊപ്പം മദ്യപിച്ചതെന്ന്
സ്പെൻഷൻ ഉത്തരവിൽ പറയുന്നു.
അന്യസംസ്ഥാനത്ത് കെഎസ്ആർടിസിയുടെയും
ബസുകളുടെയും ജീവനക്കാരുടെയും
യാത്രക്കാരുടെയും സുരക്ഷാ ചുമതലയുള്ള പ്രതിനിധിയാണ്
ഇൻസ്പെക്ടർ ഇൻ ചാർജ്.
പുലർച്ചെ മുതൽ അർധരാത്രി വരെയുള്ള സമയത്ത്കെഎസ്തആർടിസി
ബസുകൾ ഷെഡ്യൂളുകൾ
ഉറപ്പു വരുത്തി അയയ്ക്കുന്നത്
ഇൻസ്പെക്ടറുടെ ചുമതലാണ്.
വി.എം. ഷാജിയുടേത് ഗുരുതരമായ
അച്ചടക്ക ലംഘനവും ചട്ടലംഘനവും
സ്വഭാവ ദൂഷ്യവുമാണെന്നതു പരിഗണിച്ചാണ് കേരള സിവിൽ
സർവീസ് ചട്ടങ്ങളിലെ വകുപ്പ് 10 പ്രകാരമുള്ള കർശന നടപടി.
താമരശേരി ഡിവിഷനിലെ ഇൻസ്പെക്ടറായ ഇദ്ദേഹം ഏതാനും
മാസങ്ങൾക്കു മുമ്പാണ് ബത്തേരി
ഡിവിഷനിൽ ജോലി അറേഞ്ച്മെന്റിന്റെ
ഭാഗമായി എത്തിയത്.
തുടർന്ന് ഇവിടെ നിന്നു ബെംഗളൂരു ഡിവിഷനിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
അതേസമയം, കൗണ്ടറിലെ കീഴ്ജീവനക്കാരൻ തന്നെ മദ്യം വാങ്ങി നൽകി ഇദ്ദേഹത്തെ കുടുക്കുകയായിരുന്നു എന്ന ആരോപണമുണ്ട്.
അയാളുടെ സുഹൃത്തു പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.