3 പേരെ കൂടി ചേര്‍ത്ത് മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി;സ്ഥാനമോഹികള്‍ എല്ലാവരും പ്രതീക്ഷയില്‍.

ബെംഗളൂരു: മൂന്നു മന്ത്രിമാരെ കൂടി ചേര്‍ത്ത് മന്ത്രിസഭാ വികസിപ്പിക്കുകയാണ് എന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി അറിയിച്ചു,ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ടതിന് ശേഷം ഈ മാസം 12 ന് ഉച്ചക്ക് 11.30 ന് രാജ്ഭവനില്‍ വച്ചാണ് സത്യാപ്രതിജ്ഞ എന്ന് മുഖ്യമന്ത്രി ട്വിറ്റെറിലൂടെ അറിയിച്ചു.

സ്വതന്ത്ര എം എല്‍ എ മാരായ എച് നാഗേഷ് ,ആര്‍ ശങ്കര്‍ എന്നിവര്‍ മന്ത്രിയാകും എന്ന് ഉറപ്പായി എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരാകും മന്ത്രിയാകുക എന്നാ കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ല.സീനിയര്‍ നേതാവായ രാമലിംഗ റെഡഡി തന്‍റെ ആവശ്യങ്ങള്‍ കുറച്ചു ദിവസം മുന്‍പ് തന്നെ തുറന്നു പറയുകയും കോണ്‍ഗ്രസ്‌ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

ശിവജി നഗര്‍ എം എല്‍ എ ആയ റോഷന്‍ ബൈഗും നേതൃത്വത്തോട് അത്ര രസത്തില്‍ അല്ല,ശിവമോഗ്ഗയില്‍ നിന്നുള്ള രമേഷ് ജാര്‍ക്കിഹോളി വിമത പ്രവര്‍ത്തനവുമായി മുന്നില്‍ ഉണ്ട് ഇവരെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്താന്‍ മന്ത്രി സ്ഥാനം ഉപയോഗപ്പെടുത്തിയേക്കാം.ഹിരെകരൂര്‍ എം എല്‍ എ ബി സി പാട്ടീലും മന്ത്രിയാകാന്‍ സാധ്യത ഉള്ളവരുടെ പട്ടികയില്‍ ഉണ്ട്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യസര്‍ക്കാര്‍ കര്‍ണാടകയില്‍ നിലവില്‍ വന്നിട്ട്  ഒരുവര്‍ഷം പൂര്‍ത്തിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts