അടിവസ്ത്രത്തില്‍ അടക്കം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 764 ഗ്രാം സ്വര്‍ണം.

ബെംഗളൂരു: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മംഗലുരു വിമാനത്താവളത്തില്‍ 764 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു.

ആദ്യസംഭാവത്തില്‍ ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ (IX814) വിമാനത്തില്‍ വച്ച് യാത്രക്കാരന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ 647 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു.മാര്‍ക്കെറ്റില്‍ 20 ലക്ഷത്തോളം വില വരും ഈ സ്വര്‍ണത്തിന്.കോടതിയില്‍ ഹാജരായ പ്രതി ജാമ്യമെടുത്ത് പോയി.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

രണ്ടാമത്തെ കേസില്‍ ഒരു വിദേശിയില്‍ നിന്ന് 117.5 ഗ്രാം സ്വര്‍ണം ട്രോളിയുടെ പിടിയില്‍ ഒളിപ്പിച്ച രീതിയില്‍ കണ്ടെത്തുകയായിരുന്നു.ഇത് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌  IX384 നിന്നാണ് ഈ സ്വര്‍ണം പിടിച്ചത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts