പ്രകൃതി സൌഹൃദ വികസനത്തിന്‌ ഒരു പുതിയ ദിശാബോധം നല്‍കി കെമ്പഗൌഡ വിമാനത്താവളം;മരങ്ങള്‍ വെട്ടി മാറ്റത്തെ പിഴുതു വേറെ ഭാഗത്ത്‌ നട്ടു പിടിപ്പിക്കും;1285 മരങ്ങളാണ് ഈ വിധത്തില്‍ പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.

ബെംഗളൂരു:വികസന പ്രവൃത്തികള്‍ക്കായി മരങ്ങള്‍ വെട്ടിയകറ്റാതെ പിഴുതെടുത്ത് സംരക്ഷിച്ച് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായാണ് മരങ്ങള്‍ പിഴുതുമാറ്റി മറ്റിടങ്ങളില്‍ നട്ട് സംരക്ഷിക്കുന്നത്.

പരിസ്ഥിതി ദിനത്തിലാണ് ഇതിന് തുടക്കമായത്.1285 മരങ്ങളാണ് പിഴുതുമാറ്റുന്നത്. എയര്‍പോര്‍ട്ട് പരിസരത്ത് തന്നെയാണ് ഇവ നട്ടുപിടിപ്പിക്കുന്നത്. ഇതടക്കം ആകെ 7085 മരങ്ങള്‍ വിമാനത്താവള പരിസരത്ത് നടും.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

പരിസ്ഥിതി സൗഹൃദ വിമാനത്താവളമെന്ന ആശയം സാക്ഷാത്കരിക്കാനാണിത്. ബംഗളൂരു വുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് മരങ്ങള്‍ മാറ്റിനടുന്നത്.
വോള്‍വോയുടെ അത്യാധുനിക ട്രീ പ്ലാന്റര്‍ യന്ത്രം ഉപയോഗിച്ച് മരങ്ങള്‍ പിഴുതെടുക്കും. ഇതേ യന്ത്രം തന്നെ കുഴികളെടുത്ത് മരം വെച്ചുറപ്പിക്കും.

ഹൈഡ്രോളിക് സംവിധാനത്തിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. ഒരു ദിവസം 17 മരങ്ങള്‍ വരെ ഇത്തരത്തില്‍ മാറ്റി നടനാകും. 20 വര്‍ഷം പഴക്കമുള്ള മരങ്ങള്‍ വരെ ഈ യന്ത്രത്താല്‍ കേടുകൂടാതെ പിഴുതെടുത്ത്‌ മറ്റൊരിടത്തേക്ക് മാറ്റിനടനാകും

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts