പ്രകൃതി വിരുദ്ധ പീഡനം:”വിജയ് കർണാടക”യുടെ പ്രാദേശിക ലേഖകൻ അറസ്റ്റിൽ; ഇതുവരെ പരാതി നൽകിയത് 21 കുട്ടികൾ;സംഗീതം പഠിപ്പിക്കാമെന്ന വാഗ്ദാനം നൽകി ഒഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.

ബെംഗളൂരു : ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സീനിയർ ലേഖകൻ പോലീസ് പിടിയിൽ. കുന്ദാപുര താലൂക്കിൽ ഉള്ള ചന്ദ്ര കെ ഹെമ്മാഡി (40) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രശസ്ത കന്നഡ ദിനപത്രമായ “വിജയ് കർണാടക”യുടെ പ്രാദേശിക ലേഖകനാണ് പ്രതി എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്.

ഒരു ഗായകൻ കൂടിയായ ചന്ദ്ര ,കുട്ടികളെ സംഗീതം പഠിപ്പിക്കാം എന്ന് അവകാശപ്പെട്ട് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടു പോകുകയും ഭീഷണിപ്പെടുത്തി തന്റെ ഇംഗിതം നിറവേറ്റുകയുമാണ് പതിവ് എന്ന് പോലീസ് പറയുന്നു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

ബിയന്തൂരിലെ ഒരു സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയിൽ ഒരു വിദ്യാർത്ഥിയാണ് ഈ വിഷയം ആദ്യമായി വെളിപ്പെടുത്തുന്നത്, പിന്നീട് 21 കുട്ടികൾ ഇതുവരെ പരാതി നൽകി. ഇതു വരെ 16 കേസുകൾ ബിയന്തൂർ പോലീസ് സ്റ്റേഷനിലും രണ്ട് കേസുകൾ ഗംഗൊളി സ്റ്റേഷനിലും കുന്ദാപുർ ,റൂറൽ, കൊല്ലൂർ സ്റ്റേഷനുകളിലും ഓരോരോ കേസുകൾ ഉണ്ട്.

ഓരോ കുട്ടികളേയും പ്രത്യേകം സംഗീതം പഠിപ്പിക്കുന്ന രീതിയാണ് ചന്ദ്രക്ക് ഉണ്ടായിരുന്നത് ഇവരുടെ കൂടെ സംഗീത പഠനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാറുമുണ്ടായിരുന്നു. ഈ സമയങ്ങളിലും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കുട്ടികളെ ലൈംഗികമായി അതിക്രമിക്കുന്നത് തടയാനുള്ള നിയമമായ പോക്സോ യിലെ എട്ടാം സെക്ഷൻ ഉൾപ്പെടുത്തി ചന്ദ്രക്ക് എതിരെ കേസെടുത്തു.

ഡിസംബർ 17 വരെ കോടതി റിമാന്റ് ചെയ്തു.

ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി ഉഡുപ്പി എസ്പിയുടെ നേതൃത്വത്തിലുള്ള ടീം രൂപീകരിച്ച അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
[masterslider id="10"]

Related posts