പെൺകുട്ടികൾ താമസിക്കുന്ന വാടക വീട്ടിൽ കുളിമുറിയിലും ബെഡ് റൂമിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും ഒളിക്യാമറ വച്ച് നഗ്നത ഷൂട്ട്‌ ചെയ്ത വീട്ടുടമസ്ഥന്‍ അറസ്റ്റില്‍.

ചെന്നൈ: പെൺകുട്ടികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഉടമസ്ഥൻ അറസ്റ്റിൽ. വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ കുളിമുറിയിലടക്കം സ്ഥാപിച്ചിരുന്ന ഒളിക്യാമറകൾ പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സമ്പത്ത് രാജിന്റെ തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്ന് മുറികളാണ് ഇയാൾ വാടകക്ക് നൽകിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. ശേഷം ഒളിക്യാമറ കണ്ടെത്തുന്ന ആപ്പ്…

Read More

നടിയെ ആക്രമിച്ച കേസ്: അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി സുനിൽകുമാറിന് വേണ്ടി മുൻപ് ഹാജരായ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. സുനിൽ കുമാറിന് വേണ്ടി ഹാജരായ അഡ്വ.പ്രതീഷ് ചാക്കോ, അഡ്വ.രാജു ജോസഫ് എന്നിവരെയാണ് കേസിൽ നിന്ന് ഒഴിവാക്കിയത്. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തിരുന്നത്. നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന്…

Read More

ഇന്ത്യന്‍ താരങ്ങള്‍ പേടിത്തൊണ്ടന്മാരെന്ന് ഓസീസ് മാധ്യമം!

മുംബൈ: ഇന്ത്യന്‍ താരങ്ങളെ പേടിത്തൊണ്ടന്മാരെന്ന് അഭിസംബോധന ചെയ്ത് ഓസീസ് മാധ്യമം. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്   താരങ്ങളെ രൂക്ഷമായി പരിഹസിച്ച് ഓസീസ് മാധ്യമം രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ‘പേടിത്തൊണ്ടന്മാര്‍’ എന്ന വിശേഷണമാണ് തലക്കെട്ടായി പത്രം നല്‍കിയത്. ഇന്ത്യയ്ക്കാര്‍ക്ക് ബൗണ്‍സിനെ പേടിയാണെന്നും പേസ് ബൗളിംഗിന് മുന്നില്‍ തലകുനിക്കുമെന്നുമെല്ലാമാണ് പത്രം വാദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പത്രത്തിനെതിരെ ഓസ്‌ട്രേലിയയില്‍ ഉയരുന്നത്. പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും മര്യാദകെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യാ-ഓസ്‌ട്രേലിയ…

Read More

പാന്‍ കാര്‍ഡ്‌ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു

ബെംഗളൂരു: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി പാന്‍കാര്‍ഡ് നിയമങ്ങളില്‍ ഇന്ന് മുതല്‍ മാറ്റങ്ങള്‍ വരുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്‌സ് റൂള്‍സ് (1962) ഭേദഗതികള്‍ ഉള്ളത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍ കാര്‍ഡ് എടുത്തിരിക്കണം. ഇതിനായുള്ള അപേക്ഷകള്‍ മേയ് 31നുള്ളില്‍ സമര്‍പ്പിക്കണം. ഒരു സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, അവകാശി, സ്ഥാപകന്‍, നടത്തിപ്പുകാരന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ക്ക് പാന്‍…

Read More

വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തിയിരുന്ന സംഘത്തിലെ 3 പേർ കൂടി പോലീസ് പിടിയിൽ

ബെം​ഗളുരു: വാഹനങ്ങൾ ചിക്കജാലയിൽ രാജ്യാന്തര വിമാനത്താവളത്തിലലേക്കുള്ള റോഡിൽ വച്ച് നിർത്തിച്ച ശേഷം കവർച്ച നടത്തി വന്നിരുന്ന സംഘത്തിലെ 3 പേർ കൂടി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം 1 മണിക്കൂറിൽ 6 കവർച്ചകൾ നടത്തി ബെം​ഗളുരുവിനെ ഞെട്ടിച്ച സംഭവത്തിൽ മുഹമ്മദ് അലി(20), സുഹൈൽ (19), ശെയ്ഖ്(21) എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ നിന്നും മാരകായുധങ്ങളും ഒട്ടനവധി മൊബൈൽ ഫോണുകളുംപിടിച്ചെടുത്തു.

Read More

തടാക സംരക്ഷണം; പരിസരവാസികളിൽ നിന്നും സെസ് ഈടാക്കും

ബെം​ഗളുരു: തടാകങ്ങളുടെ സംരക്ഷണത്തിനായി ഇനി മുതൽ പരിസര വാസികളിൽ നിന്നും സെസ് ഈടാക്കാനുള്ള നടപടികളുമായി കെടിസിഡിഎയും, എംഎെഡിയും സർക്കാരിനെ സമീപിക്കും. തടാകങ്ങളുടെ സമീപമുള്ള ​ഗാർഹിക-വാണിജ്യ കെട്ടിടങ്ങളിൽ നിന്ന് സെസ് ഈടാക്കാൻ ഇതിന് മുൻപും ശ്രമങ്ങൾ ഊർജിതമായി നടന്നിരുന്നു , എന്നാൽ അവയൊക്കെ സർക്കാർ നിഷേധിച്ചിരുന്നു. തുടർന്നാണ് വീണ്ടും അതേ ആവശ്യവുമായി സർക്കാരിനെ സമീപിക്കുന്നത്.

Read More

പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരിച്ചു

ബെം​​ഗളുരു: ​ഗണേശ വി​ഗ്രഹ നിമഞ്ജന ഘോഷയാത്രക്കിടെപടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവതി മരണത്തിന് കീഴടങ്ങി. തൂമക്കുരു ജില്ലയിലെ അമാനിക്കര ജനത കോളനിയിലെ ആർ സിതാര(22) ആണ് മരിച്ചത്.

Read More

തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന നിരാലംബര്‍ക്ക് ബാംഗ്ലൂർ മലയാളീ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു.

ബെംഗളൂരു: സാമൂഹിക-സാംസ്‌കാരിക ആതുര സേവന രംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി എം എഫ് ഇത് മൂന്നാം വർഷമാണ് ബെംഗളൂരുവിലെ തെരുവിൽ ശൈത്യകാലത്ത് അന്തിയുറങ്ങുന്ന അശരണരായ ആളുകളെ കണ്ടെത്തി പുതപ്പുകൾ വിതരണം ചെയ്യുന്നത്. 100ല്‍ അധികം  വരുന്ന ട്രസ്റ്റ് അംഗങ്ങളാണ് വിതരണത്തിനുള്ള പുതപ്പുകളുമായി റോഡില്‍  ഇറങ്ങിയത്. സിറ്റി മാർക്കറ്റ്, കലാശിപ്പാളയം, മെജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും പാലത്തിനു ചുവട്ടിലുമായും നടവഴികളിലും അന്തിയുറങ്ങുന്ന ആളുകളെ കണ്ടെത്തിയാണ് പുതപ്പുകൾ വിതരണം ചെയ്തത്. ഹൽസുരു ഗേറ്റ്  ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ ബഹുമാന്യനായ നാഗേഷ് ഹസ്‌ലർ പുതപ്പ് വിതരണ പരിപാടി ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സുമോജ്…

Read More

പ്രതിഷേധം കനത്തു; ഹംപി ചിലവ് കുറച്ചെങ്കിലും നടത്താൻ നീക്കവുമായി സർക്കാർ

ബെം​ഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡികെശിവകുമാർ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത് 3 ദിനമായിട്ടായിരുന്നു നടത്തിയരുന്നത്.

Read More

സ്വര്‍ഗത്തിലുള്ള പിതാവിന് അയച്ച കത്തിന് മറുപടി!

ലണ്ടന്‍: ക്രിസ്മസ്, വിവാഹ വാര്‍ഷികം, ജന്മദിനം അങ്ങനെ ആഘോഷ ദിവസങ്ങളില്‍  പരസ്പരം ആശംസാകാര്‍ഡുകള്‍ അയക്കുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. ജേസ് എന്ന ഏഴ് വയസുകാരന്‍ മരിച്ചു പോയ തന്‍റെ പിതാവിന് അയച്ച പിറന്നാള്‍ സന്ദേശമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബ്രിട്ടിഷ് കൊറിയര്‍ കമ്പനിയായ റോയല്‍ മെയിലിനാണ് ജേസ് കത്തയച്ചത്. പിതാവിനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്കെത്തിയ്ക്കാമോ, നന്ദി- ഇതായിരുന്നു ജേസിന്‍റെ കുറിപ്പ്. ജേസിന്‍റെ ആഗ്രഹ പ്രകാരം അമ്മയായ ടെറി കോപ്ലാന്‍ഡ്‌ ഈ കത്ത് കമ്പനിയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍, പ്രതികരണം പ്രതീക്ഷിക്കാതെ ടെറിയയച്ച…

Read More
Click Here to Follow Us