ഹംപിക്ക് സമീപം വിദേശ സഞ്ചാരി മരിച്ചു

ബെംഗളൂരു: അനെഗുണ്ടിക്ക് സമീപം 67 കാരനായ വിദേശയാത്രികൻ ഹൃദയാഘാതം മൂലം മരിച്ചു. സിംഗപ്പൂർ പൗരനായ സെൽവനാഥനാണ് മരിച്ചത്. ഹംപിക്കടുത്തുള്ള അനെഗുണ്ടിയിലെ നവ ബൃന്ദാവന ഗഡ്ഡേയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

Read More

ഹംപി സ്മാരകങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി.

HAMPI

ബെംഗളൂരു: ഈ വർഷം പതിനൊന്നാം തവണയും പൈതൃക നഗരമായ ഹംപിയിലെ ചരിത്രസ്മാരകങ്ങൾ പ്രളയജലത്തിൽ വീണ്ടും മുങ്ങി. തുംഗഭദ്ര നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച പുരന്ദരദാസ മണ്ഡപം വീണ്ടും വെള്ളത്തിനടിയിൽ ആയത്. പുരന്ദരദാസ മണ്ഡപം തുംഗഭദ്ര നദീതീരത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ മണ്ഡപം വെള്ളം കയറി നശിക്കാതിരിക്കാൻ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ വാട്ടർപ്രൂഫ് ചെയ്തിരുന്നു.

Read More

ഹംപി ഉത്സവം ആഘോഷമാക്കാനൊരുങ്ങി ജനങ്ങൾ

ബെം​ഗളുരു; ലോക്സഭാ ഇലക്ഷനെ തുടർന്ന് മാററിവച്ച ഹംപി ഉത്സവം അനേകം പ്രതിഷേധങ്ങൾക്ക് ശേഷം ജനവരി 12 നും 13 നും നടത്താൻ ധാരണ. 8 കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്നും സാംസ്കാരിക മന്ത്രി ജയമാല വ്യക്തമാക്കി.

Read More

പ്രതിഷേധം കനത്തു; ഹംപി ചിലവ് കുറച്ചെങ്കിലും നടത്താൻ നീക്കവുമായി സർക്കാർ

ബെം​ഗളുരു: ഹംപി ഉത്സവം റദ്ദ് ചെയ്ത തീരുമാനത്തിൽ നിന്നും പിൻവാങ്ങി സർക്കാർ. ഒരു ദിവസം കൊണ്ട് ഹംപി ഉത്സവം നടത്താനാണ് തീരുമാനമെന്ന് ബെള്ളാരി ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡികെശിവകുമാർ വ്യക്തമാക്കി. മുൻ വർഷങ്ങളിൽ ഇത് 3 ദിനമായിട്ടായിരുന്നു നടത്തിയരുന്നത്.

Read More

ഹംപി ഉത്സവം റദ്ദാക്കിയതിൽ പ്രതിഷേധം

ബെള്ളാരി: സർക്കാരിനെതിരെ വൻ പ്രതിഷേധം ബെള്ളാരിയിൽ അലയടിക്കുന്നു. ഹംപി ഉത്സവം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം കനക്കുന്നത്. നവംബർ ആദ്യവാരം നടത്താനിരുന്ന ഹംപി ഉത്സവം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റി വക്കുകയായിരുന്നു. ദസറയും , ടിപ്പു ജയന്തിയും ആഘോഷമാക്കുന്ന സർക്കാർ വടക്കൻ കർണ്ണാടകയുടെ ഉത്സവങ്ങളെ തഴയുന്നതാണ് ജനങ്ങളെ ചൊടിപ്പിക്കുന്നത്.

Read More
Click Here to Follow Us