കോറമംഗല കഴിഞ്ഞാൽ അടുത്തത് ബെല്ലന്തൂർ തടാകം.

ബെംഗളൂരു: കെ-100 (കോറമംഗല വാലി ഇംപ്രൂവ്‌മെന്റ്) പദ്ധതി പുരോഗതി കൈവരിച്ച  സാഹചര്യത്തിൽ, സമാനമായ ഒരു പദ്ധതിക്കായി ബെല്ലന്തൂർ തടാകത്തെ പരിഗണിക്കാമെന്ന്  സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരുംകരുതുന്നു. ബിബിഎംപി , ബിഡബ്ലിയുഎസ്എസ്ബി , മറ്റ് വിദഗ്ധർ എന്നിവരുടെ അഭിപ്രായത്തിൽ, ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിൽശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും  മലിനജല സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കുകയുംഡ്രെയിനേജ് നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാലും , കെ-100 ന്റെ അനുകരണം സാധ്യമാകുന്നഅടുത്ത സ്ഥലമായി ഇവിടെ പരിഗണിക്കാമെന്ന് വിദഗ്ധർ പറയുന്നു. 9.8 കിലോമീറ്റർ നീളമുള്ള മഴവെള്ള ഡ്രെയിനുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകളിൽനിന്നും വാണിജ്യ യൂണിറ്റുകളിൽ നിന്നുമുള്ള…

Read More

നഗരത്തിലെ 25 തടാകങ്ങൾ ജനുവരിയോടെ വികസിപ്പിക്കും : മുഖ്യമന്ത്രി

ബെംഗളൂരു: ഞായറാഴ്ച ബെംഗളൂരുവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നഗരത്തിലെ 25 തടാകങ്ങളുടെ വികസനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ  128 കോടി രൂപ ചെലവിൽ ആരംഭിച്ച തടാക വികസനത്തിൽ ഹരിതവേലി കെട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്. മലിനജലം തടാകങ്ങളിലേക്ക് ഒഴുകുന്നത് വേണ്ട തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

നദികളിൽ ചെളിമണ്ണ് അടിയുന്നു; ഡ്രോണുകൾ ഉപയോ​ഗിച്ച് പരിശോധന നടത്തും

ബെം​ഗളുരു: ചെളിമണ്ണ് നദികളിൽ അടിയുന്നത് സംബന്ധിച്ച് ഡ്രോണുകൾ ഉപയോ​ഗിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രി ഡികെ ശിവകുമാർ. നദികൾ നികന്ന് അണക്കെട്ടിലും മറ്റും ജലം കുറയുന്നതിനാലാണിത്.

Read More

തടാക സംരക്ഷണം; പരിസരവാസികളിൽ നിന്നും സെസ് ഈടാക്കും

ബെം​ഗളുരു: തടാകങ്ങളുടെ സംരക്ഷണത്തിനായി ഇനി മുതൽ പരിസര വാസികളിൽ നിന്നും സെസ് ഈടാക്കാനുള്ള നടപടികളുമായി കെടിസിഡിഎയും, എംഎെഡിയും സർക്കാരിനെ സമീപിക്കും. തടാകങ്ങളുടെ സമീപമുള്ള ​ഗാർഹിക-വാണിജ്യ കെട്ടിടങ്ങളിൽ നിന്ന് സെസ് ഈടാക്കാൻ ഇതിന് മുൻപും ശ്രമങ്ങൾ ഊർജിതമായി നടന്നിരുന്നു , എന്നാൽ അവയൊക്കെ സർക്കാർ നിഷേധിച്ചിരുന്നു. തുടർന്നാണ് വീണ്ടും അതേ ആവശ്യവുമായി സർക്കാരിനെ സമീപിക്കുന്നത്.

Read More
Click Here to Follow Us