ലോണ്‍ നേടാന്‍ നഗ്നചിത്രം നിര്‍ബന്ധം! രേഖകള്‍ ഇല്ലാതെ വായ്പ..! 

ജീവിതത്തില്‍ അടിയന്തരസാഹചര്യങ്ങള്‍ക്ക് പണം കണ്ടെത്താനാകാതെ വരുമ്പോഴാണ് മിക്കവരും വായ്‌പ എടുക്കുന്നത്.  എന്നാല്‍ എന്തെങ്കിലും ആവശ്യത്തിന് ലോണ്‍ എടുക്കുന്നത് പിന്നീട് പൊല്ലാപ്പായി മാറാറുണ്ട്. ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പകള്‍ സ്വീകരിക്കാറുണ്ട്.

തിരിച്ചടവ്, പലിശ, ഇഎംഐ, വായ്പാ വ്യവസ്ഥ എന്നിവയെക്കുറിച്ച് ധാരണയില്ലാതെ വരുമ്പോള്‍ വായ്‌പ ശരിക്കുമൊരു ബാധ്യതയാകുകയും കടക്കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, വ്യവസായ വായ്പ, കൃഷി വായ്പ തുടങ്ങി എന്തിനും ഏതിനും ഈ ലോകത്ത് വായ്പ ലഭിക്കും.

സ്വര്‍ണം, വീടിന്‍റെ ആധാരം, വാഹനത്തിന്‍റെ ആര്‍.സി ബുക്ക്‌ അങ്ങനെ വിലപിടിപ്പുള്ള രേഖകള്‍ ഈട് വച്ചാണ് വായ്പകള്‍ വാങ്ങാറുള്ളത്.  എന്നാല്‍, രേഖകള്‍ ഇല്ലാതെ വായ്പ ലഭിച്ചാലോ?

ചൈനയിലാണ് ഇത്തരത്തില്‍ വായ്പകള്‍ ലഭിക്കുക.  പക്ഷെ വായ്പ ലഭിക്കുന്നതിനു ചില ഉപാധികള്‍ ഉണ്ട്. സ്വന്തം നഗ്ന ചിത്രങ്ങള്‍ പണയം വെച്ചാല്‍ ചൈനയിലെ ചില സ്വകാര്യ വ്യക്തികളില്‍ നിന്നുമിപ്പോള്‍ ലോണ്‍ ലഭിക്കും.

ഇതിനായി നഗ്നമായി നില്‍ക്കുന്ന സെല്‍ഫികളാണ് എടുക്കേണ്ടത്. ചിത്രത്തിനൊപ്പം ഇരുവശവും വ്യക്തമാകുന്ന രീതിയില്‍ ഐഡി കാര്‍ഡും ഉണ്ടായിരിക്കണം.

കൂടാതെ, ലോണ്‍ എടുക്കുന്നവരുടെ നഗ്നമായ വീഡിയോയും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. വീഡിയോയില്‍ പേര്, ലോണിന്‍റെ തുക, പലിശ, തിരിച്ചടയ്ക്കേണ്ട തീയതി എന്നിവ വ്യക്തമാക്കിയിരിക്കണം.

കൂടാതെ, ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകള്‍ നേരിടുമെന്ന സമ്മതവും നല്‍കണം. തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കും അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അയച്ച് നല്‍കും.

ഇതിനെല്ലാമപ്പുറം, ‘ഫ്ലെഷ് പേബാക്ക്’ എന്ന പേരിലും തിരിച്ചടവ് നല്‍കാം. പണം നല്‍കാതെ ലൈ൦ഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഈ വായ്പ തിരിച്ചടയ്ക്കാം.

ചൈനയിലെ ഒരു സ്വകാര്യ വായ്പ സ്ഥാപനത്തില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് ഈ ലോണ്‍ വിവരം പുറം ലോകം അറിഞ്ഞത്. 17നും 23നും ഇടയില്‍ പ്രായമുള്ള 161 പെണ്‍കുട്ടികളുടെ വിവരങ്ങളും ചിത്രങ്ങളുമാണ് സ്ഥാപനത്തില്‍ നിന്നും ചോര്‍ന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us