കാവേരി നദീജല തര്‍ക്കം പുതിയ തലത്തിലേക്ക്;ചർച്ചയ്ക്കു സമയം ചോദിച്ച് തമിഴ്നാട് മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി.

ബെംഗളൂരു : കാവേരി നദിയിൽനിന്നു ജലം പങ്കിടുന്നതു സംബന്ധിച്ചു ചർച്ചചെയ്യാൻ സമയം തേടി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതി. കാർഷികാവശ്യത്തിനായി കാവേരി നദിയിൽനിന്ന് ഉടൻ വെള്ളം വിട്ടുകിട്ടണമെന്നാണു തമിഴ്നാടിന്റെ ആവശ്യം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നു പളനിസ്വാമി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കാവേരിയിലെ അണക്കെട്ടുകളിൽ വെള്ളമില്ലെന്നു പറഞ്ഞു കർണാടക ഈ ആവശ്യം തള്ളി. ഇതെ തുടർന്നാണു സിദ്ധരാമയ്യയും കർണാടക പ്രിൻസിപ്പൽ സെക്രട്ടറിയുമായി നേരിട്ടു ചർച്ചയ്ക്കു തമിഴ്നാട് ശ്രമിക്കുന്നത്. ഇതിനിടെ കാവേരി നദീജല പ്രശ്നത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധി ഉടൻ ഉണ്ടായേക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ മണ്ഡ്യയിൽ കെആർഎസ് അണക്കെട്ടിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
[masterslider id="10"]

Related posts