സഞ്ചാരികളുമായി എത്തിയ മൂന്നു സഫാരി ബസുകൾക്കു വേണ്ടി പ്രവേശനകവാടം തുറന്നപ്പോൾ മൂന്ന് ബംഗാൾ കടുവകൾ വെള്ളക്കടുവകളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. പ്രവേശന കവാടങ്ങൾ തുറക്കുമ്പോൾ സുരക്ഷാ ജീവനക്കാർ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പാർക്ക് എക്സിക്യുട്ടീവ് ഡയറക്ടർ സന്തോഷ് കുമാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സഫാരി വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ആദ്യ ഗേറ്റ് തുറന്ന് വാഹനം അകത്ത് കയറിയ ശേഷമേ രണ്ടാം ഗേറ്റ് തുറക്കാൻ പാടുള്ളൂ. എന്നാൽ സുരക്ഷാ ജീവനക്കാർ ഇതു പാലിച്ചില്ല. നാലുമാസം മുൻപ് പാർക്കിൽ സഫാരി കാറിനു നേരെ സിംഹം ആക്രമണം നടത്തിയതിനെ തുടർന്ന് ചെറുവാഹനങ്ങളിലെ സഫാരി നിർത്തിവച്ചിരുന്നു.
കടുവകൾ തമ്മിൽ ആക്രമണം; സുരക്ഷാ ഏജൻസിയെ നീക്കി
