കേരള സമാജം പൂക്കള മത്സരം ഒക്ടോബര്‍ 8 ന്

 

ബെംഗളൂരു : ബാംഗ്ലൂര് കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5 ത് മെയിന്‍ 9 ത് ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 8 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും.

മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്.
ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപയും ഒകെഎം രാജീവ്‌ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 5000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 3000 രൂപയും ട്രോഫിയും 5 ടീമുകള്‍ക്ക് 1000 രൂപയും ട്രോഫിയും നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ജോയിന്റ് സെക്രട്ടറി പി കെ മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു . മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 5 ന് മുന്പായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ് .
ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ജോയിന്റ് സെക്രട്ടറി പി കെ മുകുന്ദന്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ്റ് ജെയ്ജോ ജോസഫ് , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് പി ദിവാകരന്‍ , രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!

രജിസ്ട്രേഷന് ബന്ധപ്പെടുക 9035019530, 9845015527

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts