നരബലി;നാലുവയസ്സുകാരന്റെ മൃതദേഹം കഴുത്തും ജനനേന്ദ്രിയവും അറുത്ത നിലയിൽ വയലിൽ കണ്ടെത്തി.

ബെംഗളൂരു ∙ ബാഗൽക്കോട്ടിൽ നാലുവയസ്സുകാരന്റെ മൃതദേഹം കഴുത്തും ജനനേന്ദ്രിയവും അറുത്ത നിലയിൽ വയലിൽ കണ്ടെത്തി. നരബലിയെന്ന സംശയത്തെ തുടർന്നു പൊലീസ് അന്വേഷണം തുടങ്ങി. ബന്ദിഗനി ഗ്രാമത്തിലെ യെല്ലപ്പയുടെ മകൻ അമജഗോലയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ ബാലവാടിയിൽ പോയ മകൻ വൈകുന്നേരമായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ അന്വേഷണം തുടങ്ങിയത്.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

നാലുമണിവരെ ബാലവാടിയിൽ ഇരിക്കുന്ന മകൻ കൂട്ടുകാർക്കൊപ്പം കളിക്കാറുള്ളതിനാൽ അഞ്ചുമണിക്കാണു വിളിച്ചു കൊണ്ടുവരുക. തുടർന്നു നടത്തിയ പരിശോധനയിലാണ് ഗ്രാമാതിർത്തിയിലെ വയലിൽ വിജനമായ സ്ഥലത്തു രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ സ്വർണക്കടുക്കനും വെള്ളിയരഞ്ഞാണവും കാണാതായിട്ടുണ്ട്. കുട്ടിയെ അങ്കണവാടിയിൽനിന്നു വിളിച്ചുകൊണ്ടു പോയെന്നു കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts