7 സ്പെഷ്യല്‍ സര്‍വീസുകള്‍ കൂടി,മൊത്തം പൂജ സ്പെഷ്യല്‍ സര്‍വീസുകള്‍ 30 ആയി;തെക്കന്‍ കേരളത്തിലേക്കുള്ള ടിക്കെറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നു.

ബെംഗളൂരു:പൂജ, ഗാന്ധിജയന്തി അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകളുടെ എണ്ണം 30 ആയി. നേരത്തേ 23 സ്പെഷലുകൾ പ്രഖ്യാപിച്ച കർണാടക കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്കാണു കഴിഞ്ഞ ദിവസം അധിക സർവീസുകൾ പ്രഖ്യാപിച്ചത്.

നാട്ടിലേക്കു വളരെ തിരക്കുള്ള 27 മുതൽ 29 വരെ കോട്ടയം (2), എറണാകുളം (4), മൂന്നാർ (1), തൃശൂർ (5), പാലക്കാട്(5), കോഴിക്കോട്(2), മാഹി(2), കണ്ണൂർ(7), കാസർകോട്(2) എന്നിവിടങ്ങളിലേക്കാണ് കർണാടക സ്പെഷൽ സർവീസുകൾ ഉള്ളത്. ഇവയിൽ സേലം, കോയമ്പത്തൂർ വഴി തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകളിലേറെയും വിറ്റഴിഞ്ഞു. പൂജ അവധിക്കു കേരള ആർടിസി ബെംഗളൂരുവിൽ നിന്നു നാലു ദിവസങ്ങളിലായി നൂറോളം സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts