കബ്ബൺപാർക്കിൽ എത്തുന്നവർക്കു പാർക്കിലും നിരത്തിലും സഞ്ചരിക്കാൻ വാടക സൈക്കിളുകൾ എത്തുന്നു.

ബെംഗളൂരു ∙ കബ്ബൺപാർക്കിൽ എത്തുന്നവർക്കു പാർക്കിലും നിരത്തിലും സഞ്ചരിക്കാൻ വാടക സൈക്കിളുകൾ എത്തുന്നു. ടൂറിസം, ഹോർട്ടികൾച്ചർ വകുപ്പുകൾ സംയുക്തമായാണ് ബൈസിക്കിൾ–ഓൺ–റെന്റ് സംവിധാനം നടപ്പാക്കുക. പരീക്ഷണ അടിസ്ഥാനത്തിൽ രണ്ടുമാസത്തേക്കാണ് പദ്ധതി നടപ്പാക്കുക. വിനോദ സഞ്ചാരികളുടെ അഭിപ്രായം അനുസരിച്ച് പദ്ധതിയിൽ പിന്നീട് വേണ്ട മാറ്റം വരുത്തുമെന്നു കബ്ബൺപാർക്കിന്റെ ചുമതലയുള്ള ഹോർട്ടികൾച്ചർ ഡപ്യൂട്ടി ഡയറക്ടർ മഹന്തേഷ് പറഞ്ഞു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

കബ്ബൺപാർക്കിൽ വാഹന നിരോധനമുള്ള ഞായറാഴ്ചകളിൽ സൈക്കിളുമായി ഒട്ടേറെപ്പേർ എത്താറുണ്ട്. വാടകയ്ക്കു സൈക്കിൾ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകും. മെട്രോ ട്രെയിനിൽ കബ്ബൺപാർക്ക് സ്റ്റേഷനിൽ ഇറങ്ങുന്നവർക്കു തുടർയാത്രയ്ക്കായും വാടക സൈക്കിളുകൾ പ്രയോജനപ്പെടുത്താനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts