ബംഗളൂരുവില്‍ അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി; ഇയാള്‍ ഇരയാക്കുന്നത് പി ജി കളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ.

ബംഗളൂരു: അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള മടിവാളയില്‍ നിന്ന് ഹൊസൂര് റോഡ്‌ ലെ പിജികളില്‍ ലൈംഗീകാതിക്രമങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.

മാറത്തഹള്ളിയില്‍ നിന്ന് പോലീസ് വെടിവെച്ച് പിടികൂടിയ 30 കാരനായ ശിവരാമ റെഡ്ഡി കുന്ദലഹള്ളി ഗേറ്റിലെ പിജിയില്‍ കയറി 23 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ്. വെറും ഒരു കേസല്ല ഇയാര്‍ക്കെതിരെയുള്ളത്. മൂന്ന് വര്‍ഷത്തിനു മുമ്പ് ഇലക്‌ട്രോണിക്‌സിറ്റിയ്ക്കു സമീപം ജാര്‍ഖണ്ഡ് സ്വദേശിനിയായ 25 കാരിയായ സോഫ്റ്റ് വെയര്‍ എന്‍ജീനീയറെ പീഡിപ്പിച്ച കേസിലും ഇയാളാണ് പ്രതി.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

ഇന്‍ഫോസിസ്, ബയോകോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് പീഡന പരമ്പര ഇയാള്‍ നടത്തി വന്നത്.അവിവാഹിതരായ സ്ത്രീകളെയാണ് ഇയാള്‍ ലക്‌ഷ്യം വക്കുന്നത്. അതും പേയിങ് ഗെസ്റ്റ് (പിജി) കളായി താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ് കൂടുതല്‍ ആക്രമണത്തിന്ജി ഇരയായത്.പി ജി കളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പലപ്പോഴും കത്തിമുനയില്‍ നിര്‍ത്തിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. ആന്ധ്ര സ്വദേശിയായ ശിവരാമറെഡ്ഡി മുപ്പത്തഞ്ചോളം പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇതില്‍ അഡുകോഡി, ബെന്നാര്‍ഘട്ട, അനേക്കല്‍, വര്‍ത്തൂര്‍, എച്ച്എഎല്‍ എന്നീവിടങ്ങളിലുള്‍പ്പെടെ 16 കേസുകളില്‍ ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിജികളില്‍ ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന പെണ്‍കുട്ടികളാണ് അക്രമത്തിന് ഇരകളായവരില്‍ അധികവും. പീഡനത്തിനിരയാക്കിയ ശേഷം ഭീക്ഷണിപ്പെടുത്തി പണവും മൊബൈലും ഉള്‍പ്പെടെയുള്ളവ കവരുന്നതും ഇയാളുടെ ശീലമായിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ മാറത്തഹള്ളി ഔട്ടര്‍ റിങ് റോഡിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ശിവരാമ റെഡ്ഡിയെ പോലീസ് വെടിവെച്ചിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts