ലാഹോര്‍ : പാകിസ്താന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ മുന്നേറാന്‍ ഇന്ത്യന്‍ കളിക്കാര്‍ പങ്കെടുക്കണം …..! ‘ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് അതെന്നു അറിയാം ..എങ്കിലും മനസ്സു കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് …. ഇന്ത്യയുടെ ലോകോത്തര താരങ്ങള്‍ നമ്മുടെ ലീഗില്‍ കളിക്കാന്‍ ഇടയായാല്‍ നമ്മുടെ ക്രിക്കറ്റ് വളരെയേറെ മുന്നേറാന്‍ സഹായകമാകും ..അന്താരാഷ്ട്ര മത്സരങ്ങള്‍ വിട്ടാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുകയുള്ളൂ …നിലവിലെ രാഷ്ട്രീയ സംഭവ വികസങ്ങള്‍ക്ക് അയവു വന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൌഹൃദപരമായ ഒരു അന്തരീക്ഷം ഉടലെടുക്കുമെന്നും കായികപരമായി പിന്നെ അവരുടെ സഹകരണം ലഭിക്കുമെന്നും താന്‍ പ്രത്യഷിക്കുന്നതായി കറാച്ചിയിലെ ഒരു യോഗത്തില്‍ വെച്ച് അദ്ദേഹം വ്യക്തമാക്കി ….2009 ലെ ശ്രീലങ്കന്‍ ടീമിന്റെ , പര്യടനത്തില്‍ സംഭവിച്ച തീവ്ര വാദി ആക്രമണം നിമിത്തം പാകിസ്ഥാനില്‍ കളിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കും മടിയായിരുന്നു ..ഐ സി സിയുടെ നിരീക്ഷണത്തില്‍ മറ്റു ടീമുകള്‍ക്ക് പാകിസ്താനില്‍ സ്വതന്ത്രമായി കളിക്കാനുള്ള സാഹചര്യം ഇല്ലാതെ വരുകയും അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുകയുമായിരുന്നു …തുടര്‍ന്ന്‍ അഭ്യന്തര ക്രിക്കറ്റില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തികമായി വളരെയേറെ പിന്നോക്കം പോയിരുന്നു ….തുടര്‍ന്ന്‍ ഈ അടുത്ത ഇടയ്ക്കായിരുന്നു അവിടെ ലീഗ് മത്സരങ്ങളില്‍ കളിക്കാന്‍ ചില വിദേശ താരങ്ങള്‍ മുന്നോട്ട് വന്നത് …പാകിസ്താന്‍ സൂപ്പര്‍ ലീഗ് 2018 ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞുവെന്നു അദ്ദേഹം പറഞ്ഞു …നിലവില്‍ കറാച്ചി കിംഗ്സിന്റെ ടീമില്‍ അദ്ദേഹം അംഗമാണ് … !ഇടയ്ക്ക് പരിക്കേറ്റത് മൂലം അദ്ദേഹം ലീഗില്‍ നിന്നും പിന്മാറിയിരുന്നു ..നിലവില്‍ വിന്‍ഡീസ്, ഇംഗ്ലണ്ട് , ന്യൂസീലണ്ട് ,ശ്രീലങ്ക ടീമുകളിലെ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട് ..ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവടു പിടിച്ചായിരുന്നു ഏഷ്യന്‍ രാജ്യങ്ങള്‍ പലതും ഇത്തരത്തില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ചത് ….!! പി എസ് എല്‍ ല്‍ , പെഷവാറും ,ഇസ്ലാമാബാദും തമ്മില്‍ ഈ വരുന്ന ഞായറാഴ്ച ആണ് ഫൈനല്‍ ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്... -
ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും...