ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു;കന്നഡ നിര്‍മാതാവ് നവീന്‍ ആണ് വരന്‍.

കൊച്ചി: മലയാളത്തിലെ  മുൻനിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ. ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  മഞ്ജു വാര്യർ മാത്രമാണ് സിനിമാ മേഖലയിൽനിന്ന് പങ്കെടുത്ത പ്രമുഖ വ്യക്തിത്വം. വിവാഹം ഉടനുണ്ടാകില്ലെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനാണ് നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല.…

Read More

ശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തെന്ന് മുഖ്യമന്ത്രി; നിയമസഭ സ്തംഭിച്ചു

തിരുവനന്തപുരം: മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതിലെ പോലീസ് വീഴ്ചയെ ചൂണ്ടിക്കാട്ടി ഭരണ പക്ഷത്തിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവസേനക്കാര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിയമസഭയെ പ്രക്ഷുബ്ധമാക്കി. മറൈൻ ഡ്രൈവിലുണ്ടായത് നാടകമാണെന്നു പറഞ്ഞ മുഖ്യമന്ത്രി അതിനു പിന്നിൽ പ്രതിപക്ഷമാണെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു പ്രസാദമൂട്ടിനു കൊണ്ടുവന്ന 15000 ലീറ്റർ ജലം പോലീസ് നോക്കിനിൽക്കെ ഗുണ്ടകൾ മറിച്ചുകളഞഅഞെന്നും പോലീസ് ഗുണ്ടകള്‍ക്ക്…

Read More

പോലിസ് നു വീഴ്ച പറ്റി :മുഖ്യമന്ത്രി

കൊച്ചി:  മറൈന്‍ഡ്രൈവില്‍ ഒതുങ്ങിയ മൂലകളില്‍ തമ്പടിച്ചിരുന്ന യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച  പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.      ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി പോലീസിന് വീഴ്ച പറ്റിയതായി തുറന്നു സമ്മതിച്ചത്. മറൈന്‍ഡ്രൈവില്‍ യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. മറൈന്‍ ഡ്രൈവിലുണ്ടായ സംഭവം കേരളത്തിനാകെ അപമാനമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കവേ…

Read More

ബംഗളൂരുവില്‍ അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി; ഇയാള്‍ ഇരയാക്കുന്നത് പി ജി കളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ.

ബംഗളൂരു: അവിവാഹിതരായ സ്ത്രീകളെ കത്തിമുനയില്‍ ലൈംഗീക അതിക്രമണത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് വെടിവെച്ചിട്ട് പിടികൂടി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള മടിവാളയില്‍ നിന്ന് ഹൊസൂര് റോഡ്‌ ലെ പിജികളില്‍ ലൈംഗീകാതിക്രമങ്ങള്‍ തുടര്‍ക്കഥയായതിനു പിന്നാലെയാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. മാറത്തഹള്ളിയില്‍ നിന്ന് പോലീസ് വെടിവെച്ച് പിടികൂടിയ 30 കാരനായ ശിവരാമ റെഡ്ഡി കുന്ദലഹള്ളി ഗേറ്റിലെ പിജിയില്‍ കയറി 23 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ്. വെറും ഒരു കേസല്ല ഇയാര്‍ക്കെതിരെയുള്ളത്. മൂന്ന് വര്‍ഷത്തിനു മുമ്പ് ഇലക്‌ട്രോണിക്‌സിറ്റിയ്ക്കു സമീപം ജാര്‍ഖണ്ഡ് സ്വദേശിനിയായ 25 കാരിയായ സോഫ്റ്റ് വെയര്‍…

Read More
Click Here to Follow Us