ബി.‌ബി‌.എം‌പിയിൽ നിന്നുള്ള ഫണ്ടുകൾ നിന്നുപോകുമ്പോൾ ഇന്ദിര കാന്റീനുകൾ അടച്ചുപൂട്ടേണ്ടി വരുമോ?

2017 ഇൽ  വളരെയധികം ആരവങ്ങളും ആരാധകരുമായി ആരംഭിച്ച ഇന്ദിര കാന്റീനുകൾക്ക് വേണ്ടി തുടർച്ചയായമൂന്നാം വർഷവും സംസ്ഥാന ബജറ്റിൽ തുകവിലയിരുത്തിട്ടില്ല എന്നത് ഇന്ദിര ക്യാന്റീനുകളെ ആശ്രയിക്കുന്നസാധാരണക്കാരെ ആശങ്കയിലാക്കുന്നു.

വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികക്ക്  (ബിബിഎംപി) തുടർച്ചയായ  ഒമ്പത്മാസം കരാറുകാർക്ക് പണം നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ തന്നെ പല മേഖലകളിലെയും കാന്റീനുകളിൽശുചിത്വവും ഗുണനിലവാരവും കുറഞ്ഞതായും ചെലവ് വർദ്ധിക്കുന്നതിനാൽ മെനുവിൽ‌ നിന്നും നിരവധിവിഭവങ്ങൾ‌ ഉപേക്ഷിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, പലചരക്ക് വാങ്ങാൻ കഴിയുന്നില്ല,” എന്ന് പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ഇന്ദിര കാന്റീനുകൾ നടത്തുന്ന കോൺട്രാക്ടർ പറഞ്ഞു.

പ്രസ്തുത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കമ്മീഷണർക്ക് ഒരു മെമ്മോറാണ്ടം ഇന്ദിര ക്യാന്റീൻ നടത്തിപ്പുകാർസമർപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ നടപടിക്കായി അവർ കാത്തിരിക്കുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us