വെള്ളപ്പൊക്കമില്ലാത്ത ബെംഗളൂരു; ബിബിഎംപി 60 കോടി അനുവദിച്ചു

വെള്ളപ്പൊക്ക രഹിതമായ ബെംഗളൂരു എന്ന ലക്ഷ്യപൂർത്തിക്കായി 60 കോടി രൂപയാണ് ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്. നഗരത്തിലെ പല പ്രദേശങ്ങളിലും മിക്കവാറും എല്ലാ വർഷവുംവെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്. പ്രധാനമായും അഴുക്കുചാലുകളിലോ കയ്യേറ്റപ്രദേശങ്ങളിലോ  മണ്ണ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം.

കാലങ്ങളായി മഴയുടെ രീതികൾ മാറുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ധനകാര്യ) തുളസി മദ്ദിനെനി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന  ചെറിയ അഴുക്കുചാലുകൾ നന്നാക്കി മഴവെള്ളം ശെരിയായി ഒഴുകുന്നത് ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും അവർ പറഞ്ഞു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരുവിലെ ജല സുരക്ഷ ഉറപ്പാക്കുന്ന മനുഷ്യനിർമിത ജലാശയങ്ങളുടെ പരിപാലനത്തിനായി 31 കോടിരൂപ സിവിൽ ബോഡി അനുവദിച്ചു. കയ്യേറ്റങ്ങൾ തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി 10 കോടി രൂപകൂടി ചെലവഴിക്കും. 100 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനികളെക്കൊണ്ട്  തടാകങ്ങൾ ഏറ്റെടുത്ത് പരിപാലിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts