നഗരത്തിൽ വാഹനങ്ങളുടെ എണ്ണം 80.9 ലക്ഷമായി!! സംസ്ഥാനത്ത് 2.10 കോടിയും..

ബെംഗളൂരു: പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നഗരത്തിലെ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ഫലപ്രദമായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 80.9 ലക്ഷമായി. കഴിഞ്ഞവർഷം മാർച്ച് 31 വരെ 74.92 ലക്ഷം വാഹനങ്ങളാണ് നഗരത്തിലുണ്ടായിരുന്നത്‌. അതേസമയം കർണാടകയിലെ ആകെ വാഹനങ്ങളുടെ എണ്ണം 2.10 കോടിയായും വർധിച്ചു.

മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത് നഗരത്തിലോടുന്ന വാഹനങ്ങൾ ഇതിനുപുറമേയാണ്. സംസ്ഥാനത്ത് വാഹനരജിസ്‌ട്രേഷനിലൂടെ 5987 കോടിരൂപയുടെ വരുമാനമാണ് മോട്ടോർ വാഹനവകുപ്പ് പ്രതീക്ഷിച്ചതെങ്കിലും കഴിഞ്ഞ സാമ്പത്തികവർഷം 6572 കോടിയാണ് ലഭിച്ചത്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് നഗരത്തിലെ വായുമലിനീകരണനിരക്കിലും വർധനയുണ്ടാകും. റോഡുകളിൽ രൂപപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കാണ് മറ്റൊരു പ്രശ്നം.

  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്

ഭാവിയിൽ നഗരവികസനത്തെ ഗതാഗതക്കുരുക്ക് ദോഷകരമായി ബാധിക്കുമെന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് വിലക്കാൻ കഴിയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയത്തിന് സംസ്ഥാനസർക്കാർ രൂപം നൽകിയിരുന്നെങ്കിലും വൈദ്യുതവാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായില്ല. വൈദ്യുതിവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഒട്ടേറെ ചാർജിങ്‌ സ്റ്റേഷനുകളാണ് നഗരത്തിൽ തുടങ്ങിയിരുന്നത്.

  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
[masterslider id="10"]

Related posts